Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ഗുജറാത്ത് നിയമസഭയിലെ ഇടക്കാല സ്പീക്കർ ഇനി ജയിൽ വഴിയെ; നിമാബെൻ ആചാര്യക്ക് ഒരു വർഷത്തെ തടവുശിക്ഷ; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു നിമാബെൻ

വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ഗുജറാത്ത് നിയമസഭയിലെ ഇടക്കാല സ്പീക്കർ ഇനി ജയിൽ വഴിയെ; നിമാബെൻ ആചാര്യക്ക് ഒരു വർഷത്തെ തടവുശിക്ഷ; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു നിമാബെൻ

അഹമ്മദാബാദ്: തുടക്കത്തിൽ തന്നെ കല്ല് കടി നേരിടേണ്ടി വരികയാണ് ഗുജറാത്തിലെ ബിജെപി നേതൃത്വം. വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്‌തെന്ന കേസിൽ ഗുജറാത്ത് നിയമസഭയിലെ ഇടക്കാല സ്പീക്കർ നിമാബെൻ ആചാര്യക്ക് ഒരു വർഷത്തെ തടവുശിക്ഷയാണ് മോർബിയിലെ മജിസ്‌ട്രേട്ട് കോടതി വിധിച്ചത്.

ഗുജറാത്ത് നിയമസഭയുടെ കന്നി സമ്മേളനം അടുത്ത തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് നിമാ ബെന്നിനെതിരെയുള്ള വിധി. തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിൽ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കാനിരിക്കെ, ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഈ വിധി. ഇടക്കാല സ്പീക്കറെത്തന്നെ സ്പീക്കറായി നിലനിർത്താൻ ഒരുങ്ങുകയായിരുന്നു ഗുജറാത്തിലെ ബിജെപി.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിലാണ് നിമാബെന്നിനും ബിജെപി മുൻ എംഎൽഎ കാന്തി അമൃതിയയ്ക്കും എതിരെ വിധി വന്നത്. കേസിൽ ഒൻപതു വർഷത്തിനു ശേഷമാണു വിധി വന്നിരിക്കുന്നത്. അതേ സമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു നിമാബെൻ പറഞ്ഞു.

കച്ച് ജില്ലയിലെ മോർബി, ഭുജ് മണ്ഡലങ്ങളിലെ സിറ്റിങ് എംഎൽഎമാരായിരുന്ന അമൃതിയയും നിമാബെന്നും വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തതു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാണിച്ചു തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ കേസിലാണു ഇപ്പോൾ ഗുജറാത്ത് സർക്കാരിന് തലവേദനയാകുന്ന പുതിയ വിധി.

അത് പോലെത്തന്നെ കേസിൽ ബിജെപി പ്രവർത്തകനും പട്ടേൽ സംവരണ സമിതി കൺവീനറുമായിരുന്ന മനോജ് പനാരയെയും അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് ജിഗ്‌നേശ് ദാമോദര ശിക്ഷിച്ചു. മൂവർക്കും ആയിരം രൂപ പിഴയും വിധിച്ചു. എന്നാൽ, ഉത്തരവു നടപ്പാക്കുന്നതിനു 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്. വിധിക്കെതിരെ പ്രതികൾക്ക് അപ്പീൽ നൽകാനാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP