Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

സിനിമാ ജീവിതത്തിൽ നിന്നും ഞാൻ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്; രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ല; സത്യസന്ധമായി ജീവിക്കാൻ എന്തെങ്കിലുമൊക്കെ ഞാൻ ചെയ്യണം; പരാജയപ്പെടില്ലെന്നാണ് കരുതുന്നത്; കമൽ ഹാസൻ രാഷ്ട്രീയം പറയുമ്പോൾ

സിനിമാ ജീവിതത്തിൽ നിന്നും ഞാൻ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്; രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ല; സത്യസന്ധമായി ജീവിക്കാൻ എന്തെങ്കിലുമൊക്കെ ഞാൻ ചെയ്യണം; പരാജയപ്പെടില്ലെന്നാണ് കരുതുന്നത്; കമൽ ഹാസൻ രാഷ്ട്രീയം പറയുമ്പോൾ

ചെന്നൈ: സിനിമാ ജീവിതത്തിൽ നിന്നും ഞാൻ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ടെന്നും താൻ രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും കൽൽഹാസൻ. രാഷ്ട്രീയത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ സിനിമയിൽ അഭിനയിക്കില്ലെന്നും വിശദീകരിക്കുന്നു. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഈ മാസം സംസ്ഥാന പര്യടനം ആരംഭിക്കാനിരിക്കെയാണ് കമലിന്റെ പരാമർശം.

അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങൾക്കു ശേഷം എനിക്കു സിനിമയില്ല. 'സത്യസന്ധമായി ജീവിക്കാൻ എന്തെങ്കിലുമൊക്കെ ഞാൻ ചെയ്യണം. എന്നാൽ പരാജയപ്പെടില്ലെന്നാണ് ഞാൻ കരുതുന്നത്' തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തിൽ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമൽ പറഞ്ഞു. തീവ്ര ഹിന്ദുത്വം നാടിനു ഭീഷണിയാണെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ലെന്നും കമൽഹാസൻ പറയുന്നു.

സിനിമാ ജീവിതത്തിൽ നിന്നും ഞാൻ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്, രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും താരം വ്യക്തമാക്കി. ഒരു നടനെന്ന നിലയിൽ മാത്രം മരിക്കരുതെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങൾക്ക് സേവനം ചെയ്ത് മരിക്കാമെന്ന് ഞാൻ സ്വയം പ്രതിജ്ഞയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പക്ഷേ രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും 37 വർഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് ഞാൻ. ഏതാണ്ട് 10 ലക്ഷത്തോളം വിശ്വസ്തരായ അണികളെ ഒപ്പം കൂട്ടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 37 വർഷമായി ഇക്കൂട്ടർ എന്റെ കൂടെയുണ്ട്. എന്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ യുവാക്കളെ ഇവർ കൂട്ടത്തിൽ ചേർത്തിട്ടുണ്ട്. ഇവരെല്ലാം പാർട്ടിയിലെ സന്നദ്ധസേവകരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP