Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജനങ്ങൾക്ക് വീണ്ടും എട്ടിന്റെ പണി! സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു; ഇനി മുതൽ ബസിൽ മിനിമം ചാർജ് എട്ട് രൂപ; വിദ്യാർത്ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വർധനവുണ്ടാകുമെന്ന് സൂചന; നിരക്കിൽ മാറ്റം വരുത്തുന്നത് മൂന്നര വർഷങ്ങൾക്ക് ശേഷം

ജനങ്ങൾക്ക് വീണ്ടും എട്ടിന്റെ പണി! സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു; ഇനി മുതൽ ബസിൽ മിനിമം ചാർജ് എട്ട് രൂപ; വിദ്യാർത്ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വർധനവുണ്ടാകുമെന്ന് സൂചന; നിരക്കിൽ മാറ്റം വരുത്തുന്നത് മൂന്നര വർഷങ്ങൾക്ക് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ഇനി മുതൽ മിനിമം ചാർജ് എട്ട് രൂപയായി മാറി. ഇന്നത്തെ മന്ത്രി സഭ യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്. ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ മിനിമം ചാർജ് പത്തിൽ നിന്ന് പതിനൊന്നായും തീരുമാനമായി.

വിദ്യാർത്ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വർധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ബസ് ചാർജ് വർധന വന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വർധിക്കും. ഓർഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാർജ് ഏഴിൽനിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചർ നിരക്ക് പത്തിൽനിന്ന് പതിനൊന്നും എക്‌സിക്യുട്ടീവ്, സൂപ്പർ എക്സ്‌പ്രസ് നിരക്ക് 13ൽനിന്ന് 15 രൂപയായും ഉയരും. സൂപ്പർ ഡീലക്‌സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോൾവോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക.

അടിക്കടിയുള്ള ഇന്ധനവില വർധനവിന്റെ പേരിൽ കെഎസ്ആർടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനമെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP