Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാലന്റൈൻസ് ദിനത്തിൽ ലവ് പാക്കേജുമായി ഒരു യുവാവ്; കൈകോർത്ത് പ്രണയിച്ച് നടക്കാനും വേണമെങ്കിൽ ഒന്നു കെട്ടിപ്പിടിക്കാനും ഈ ഈ ചുള്ളൻ തയ്യാർ; ഒപ്പം ഓഡി കാറിൽ ഒരു സൗജന്യ യാത്രയും: പക്ഷേ ചോദിക്കുന്ന വാടക നൽകണമെന്ന് മാത്രം

വാലന്റൈൻസ് ദിനത്തിൽ ലവ് പാക്കേജുമായി ഒരു യുവാവ്; കൈകോർത്ത് പ്രണയിച്ച് നടക്കാനും വേണമെങ്കിൽ ഒന്നു കെട്ടിപ്പിടിക്കാനും ഈ ഈ ചുള്ളൻ തയ്യാർ; ഒപ്പം ഓഡി കാറിൽ ഒരു സൗജന്യ യാത്രയും: പക്ഷേ ചോദിക്കുന്ന വാടക നൽകണമെന്ന് മാത്രം

വാലന്റൈൻസ് ദിനം എത്തിയതോടെ സോഷ്യൽ മീഡിയ റോസാപൂക്കളും പ്രണയ ചിഹ്നങ്ങളും കൊണ്ട് നിറഞ്ഞു. എന്നാൽ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ഒരു വാലന്റൈൻസ് ഡേ സ്‌പെഷ്യൽ പാക്കേജ് അനൗൺസ് ചെയ്തിരിക്കുകയാണ് ഒരു യുവാവ്. വാടക തന്നാൽ ബോയ് ഫ്രണ്ട് ഇല്ലാത്തവർക്ക് ഈ പ്രത്യേക ദിനത്തിൽ ബോയ് ഫ്രണ്ട് ആവാനാണ് ശകുൽ ഗുപ്ത എന്ന 26കാരന്റെ തീരുമാനം.

ഗുഡ്ഗാവിൽ നിന്നുള്ള ബിസിനസുകാരനായ ശകുൽ ഗുപ്ത എന്ന 26കാരനാണ് വാടകയ്ക്ക് കാമുകനാവാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചിരിക്കുന്നത്. പ്രണയിക്കാനും കൈകോർത്ത് ഇയാൾ തയ്യാറാണ് പക്ഷേ വാടക നൽകണം. രണ്ട് പാക്കേജുകളായാണ് ഇയാൾ താൻ നൽകുന്ന വാലന്റൈൻസ് ഡേ സ്‌പെഷ്യലുകൾ പങ്കു വെയ്ക്കുന്നത്.

ഒന്നാമത്തെ പാക്കേജിൽ കൈയിൽ പിടിക്കാനും, തോളിൽ കൈയിട്ടും നടക്കുകയും ചെയ്യാമെന്നാണ് വാഗ്ദാനം രണ്ടാമത്തേത് ആവട്ടെ കൈയിൽ പിടിത്തത്തിനും തോളിൽ കൈ വെയ്ക്കുന്നതിനും പുറമേ കെട്ടി പിടുത്തവും, കവിളിലും നെറ്റിയിലും ഉള്ള കിസ്സിങും വാഗ്ദാനം ചെയ്യുന്നുണ്ട്.
20 ശതമാനം ഡിസ്‌കൗണ്ടും സൗജന്യമായിട്ട് ഓഡിയിൽ ാെരു യാത്രയും ഇയാൽ വാഗ്ദാനം ചെയ്യുന്നുണ്ട്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ശകുൽ വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത്. ഓഡി എ4 കാർ യാത്ര, ഫൈവ് സ്റ്റാർ ഹോട്ടലിലെ ഡിന്നർ, തുടങ്ങിയവ വാഗ്ദാനം ചെയ്തു.

2000 അപേക്ഷകളാണ് ഇയാൾക്ക് കിട്ടിയത്. ഇതിൽ നിന്നും ഏറ്റവും നല്ലതെന്ന് തോന്നിയ അഞ്ച് യുവതികളുടെ അപേക്ഷയാണ് പരിഗണനയിൽ എടുത്തിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP