Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കലാമണ്ഡലം യൂണിവേഴ്‌സിറ്റിയിൽ പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ നൽകും; ഹൈക്കോടതി ജീവനക്കാരുടെ ശമ്പള അപാകത പരിഹരിക്കും; മൃഗസംരക്ഷണ വകുപ്പിൽ പുതിയ 35 തസ്തികൾ സൃ്ഷ്ടിക്കും; നിയമസഭാ സമ്മേളനം 26 മുതൽ വിളിച്ചുചേർക്കാനും തീരുമാനിച്ച് മന്ത്രിസഭ

കലാമണ്ഡലം യൂണിവേഴ്‌സിറ്റിയിൽ പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ നൽകും; ഹൈക്കോടതി ജീവനക്കാരുടെ ശമ്പള അപാകത പരിഹരിക്കും; മൃഗസംരക്ഷണ വകുപ്പിൽ പുതിയ 35 തസ്തികൾ സൃ്ഷ്ടിക്കും; നിയമസഭാ സമ്മേളനം 26 മുതൽ വിളിച്ചുചേർക്കാനും തീരുമാനിച്ച് മന്ത്രിസഭ

തിരുവനന്തപുരം; ബസ് ചാർജ് വർധനയ്ക്ക് പുറമെ കേരള കലാമണ്ഡലത്തിലേയും ഹൈക്കോടതിയിലേയും ജീവനക്കാരുടെ ശമ്പളക്കാര്യത്തിലും തീരുമാനങ്ങൾ കൈക്കൊണ്ട് ഇന്നത്തെ മന്ത്രിസഭാ യോഗം. ലേബർ കമ്മീഷണർ ആയി എ. അലക്‌സാണ്ടറിനെ നിയമിക്കാൻ തീരുമാനിച്ചു. നിലവിൽ ലേബർ കമ്മീഷ്ണറായ കെ. ബിജുവിനെ വ്യവസായവകുപ്പ് ഡയറക്റ്ററാക്കും. നിലവിൽ വ്യവസായ ഡയറക്റ്ററായ കെ.എൻ.സതീഷിനെ ലാൻഡ് ബോർഡ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആർ.റ്റി.സിയുടെയും നിരക്ക് വർദ്ധിപ്പിക്കുന്ന തീരുമാനം ഇന്നുണ്ടായി. ഇന്ധന വിലയിലും സ്‌പെയർപാർടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർദ്ധന മൂലം ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ റിട്ട. ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായി സർക്കാർ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ കൂടി കണക്കിലെടുത്താണ് നിരക്ക് വർദ്ധന.

മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ട് രൂപയായി വർദ്ധിക്കും. മാർച്ച് ഒന്നുമുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. വിദ്യാർത്ഥികളുടെ മിനിമം ചാർജിൽ വർദ്ധനയില്ല. മിനിമം ചാർജിനു ശേഷമുള്ള നിരക്കിൽ വർദ്ധനയുടെ ഇരുപത്തിയഞ്ച് ശതമാനം വിദ്യാർത്ഥികൾക്കും കൂടും. ഇങ്ങനെ വർദ്ധിപ്പിക്കുമ്പോൾ അമ്പത് പൈസ വരെയുള്ള വർദ്ധന ഒഴിവാക്കും. വിദ്യാർത്ഥികൾക്ക് ഇളവ് ലഭിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണമെന്ന് കമ്മിറ്റി ശുപാർശ മന്ത്രിസഭ നിരാകരിച്ചു. വിദ്യാർത്ഥികൾക്ക് 40 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർദ്ധനയേ ഉണ്ടാകൂ.

നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പിൽ പുതുതായി മുപ്പത്തിയഞ്ച് തസ്തികകൾ സൃഷ്ടിക്കും. കേരള കലാമണ്ഡലം കല്പിത സർവകലാശാലാ ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കാൻ തീരുമാനിച്ചു. കേരള ഹൈക്കോടതി ജീവനക്കാരുടെ പത്താം ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) ജീവനക്കാർക്ക് പത്താം ശമ്പളപരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP