Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധം: നാളെ മുതൽ മീൻ പിടിക്കില്ലെന്ന് മത്സ്യബന്ധന ബോട്ടുകൾ; സംസ്ഥാനത്തെ മുഴുവൻ ഹാർബറുകളും അടച്ചിട്ട് നീങ്ങുന്നത് അനിശ്ചിതകാല പണിമുടക്കിലേക്ക്

ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധം: നാളെ മുതൽ മീൻ പിടിക്കില്ലെന്ന് മത്സ്യബന്ധന ബോട്ടുകൾ; സംസ്ഥാനത്തെ മുഴുവൻ ഹാർബറുകളും അടച്ചിട്ട് നീങ്ങുന്നത് അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഡീസൽ വിലയിൽ നാൾക്കുനാൾ വർദ്ധന വരുമ്പോൾ മലയാളികളുടെ തീന്മേശയിലെ ഇഷ്ടവിഭവം ലഭിക്കാതെ വരുമോ? അങ്ങനെയാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാനത്ത് നാളെ മുതൽ മത്സ്യബന്ധന ബോട്ടുകൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുന്നു എന്നാണ് അറിയുന്നത്. സംസ്ഥാനത്തെ മുഴുവൻ ഹാർബറുകളും അടച്ചിരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക്. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾക്ക് ഡീസൽ സബ്സിഡി ഏർപ്പെടുത്തുക., ചെറു മത്സ്യങ്ങളെ പിടിക്കുന്നതിന്റെ പേരിൽ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക എന്നീങ്ങനെ ഏഴോളം ആവശ്യങ്ങളുമായാണ് പണിമുടക്ക്.

നീണ്ടകര ഉൾപ്പെടെയുള്ള ഹാർബറുകളുടെ പ്രവർത്തനം പൂർണ്ണമായും സ്തംഭിക്കുമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കടലിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന മുഴുവൻ യന്ത്രവത്കൃത ബോട്ടുകളും ഇന്ന് വൈകിട്ടോടെ തീരത്ത് എത്തിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോഷിയേഷൻ അറിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP