Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ബ്ലൂപ്രിന്റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്'; സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഐഎസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണെന്ന് വി.ഡി.സതീശൻ എംഎൽഎ

'ബ്ലൂപ്രിന്റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്'; സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഐഎസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണെന്ന് വി.ഡി.സതീശൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ഐഎസിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ഡി.സതീശൻ എംഎൽഎ. കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി സംഘടിപ്പിക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലൂപ്രിന്റ് തയാറാക്കി ആളെക്കൊല്ലുന്ന പാർട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. തങ്ങൾക്ക് നേരെ നിൽക്കുന്നവരെ മുൻകൂട്ടി പ്രഖ്യാപിച്ച് കൊലപ്പെടുത്തുന്ന സിപിഎം രീതി കേരളത്തിന്റെ സ്വൈര്യ ജീവിതം തകർക്കും. കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ അറിയാതെ ഒരു കൊലപാതകവും നടക്കില്ലെന്നും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരേ പൊതുസമൂഹം ഉണരണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP