Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവർത്തന മികവോടെ കാൻജ്, 2018ലേക്കുള്ള കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു; കാൻജ് കെയർ ഹൗസിങ് പ്രൊജക്റ്റ് ശ്രദ്ധയാകർഷിക്കുന്നു

പ്രവർത്തന മികവോടെ കാൻജ്, 2018ലേക്കുള്ള കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു; കാൻജ് കെയർ ഹൗസിങ് പ്രൊജക്റ്റ് ശ്രദ്ധയാകർഷിക്കുന്നു

ജോസഫ് ഇടിക്കുള

ന്യൂജേഴ്സി: നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പ്രമുഖ മലയാളി സംഘടനകളിലൊന്നായ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ്) 2018 വർഷത്തെ പ്രവർത്തന ഉദ്ഘാടനം വിജയകരമായി സംഘടിപ്പിച്ചു. ജനുവരി 27ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് എഡിസൺ ഹോട്ടൽ ബൻക്വറ്റ് ഹാളിൽ വച്ച് ആരംഭിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്തു.

തുടർന്ന് തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രസിഡന്റ് ജെയിംസ് ജോർജ് നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ 2018 വർഷത്തെ പ്രവർത്തന പരിപാടികളെ കുറിച്ച് അതിഥികളോട് വിശദീകരിച്ചു, എല്ലാക്കാലവും കാൻജ് നടത്തി വരാറുള്ള പരിപാടികൾ കൂടാതെ കേരളത്തിലെ നിർധനരും നിരാലംബരും ആയ ഭവനരഹിതർക്കു വീട് നിർമ്മിച്ചു കൊടുക്കുവാൻ ലക്ഷ്യമിടുന്ന കാൻജ് കെയർ ഹൗസിങ് പ്രൊജക്റ്റ് സദസ്സ് കൈയടികളോടെയാണ് സ്വീകരിച്ചത്, പദ്ധതിയുടെ വിജയത്തിന് പ്രസിഡന്റ് എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചു, തുടർന്ന് പുതിയ കമ്മറ്റിയുടെ ഔപചാരികമായ പ്രവർത്തന ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നടത്തപ്പെട്ടു.

പ്രസിഡന്റ് ജെയിംസ് ജോർജ്, സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ട്രസ്റ്റി ബോർഡ് ചെയർമാൻ ജോസ് വിളയിൽ, പുതിയ ട്രസ്റ്റി ബോർഡ് ചെയർ പേഴ്‌സൺ ആനി ജോർജ്, എക്‌സിക്യൂട്ടീവ് കമ്മറ്റി മെംബേർസ്, മറ്റ് ട്രസ്റ്റി ബോർഡ് മെംബേർസ്, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് മോളോപറമ്പിൽ, കേരള ചേമ്പർ ഓഫ് കോമേഴ്സ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് അനിയൻ ജോർജ്, ഡോക്ടർ ഗോപിനാഥൻ നായർ, ജയ് കുളമ്പിൽ, മാലിനി നായർ,പ്രമുഖ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സംയുക്തമായി വിളക്ക് കൊളുത്തിയത് അപൂർവ കാഴ്ചയായി. പുതിയ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് കമ്മറ്റിക്കുള്ള ഒരു രൂപരേഖ പ്രസിഡന്റ് സദസ്സിന് നൽകി. ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറർ ബൈജു വർഗീസ് എന്നിവർ ചേർന്ന് പരിപാടികളുടെ ബഡ്ജറ്റ് അവതരിപ്പിച്ചു.

അതിനു ശേഷം പ്രസിഡന്റ് ജെയിംസ് ജോർജ് പുതിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ സദസ്സിനു പരിചയപ്പെടുത്തി, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, വൈസ് പ്രസിഡന്റ് ജയൻ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, ഡോ:സോഫി വിൽസൺ (ചാരിറ്റി അഫയേഴ്‌സ്), സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കൾച്ചറൽ അഫയേഴ്‌സ് ) സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യൽ) ബസന്ത് എബ്രഹാം (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ) കൂടാതെ സിറിയക് കുന്നത്ത് (ഓഡിറ്റർ), ട്രസ്റ്റി ബോർഡ് മെമ്പർ ജോൺ തോമസിന്റെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അലക്‌സ് മാത്യു എന്നിവരെയും സദസ്സിനു പരിചയപ്പെടുത്തി.

പുതിയ കമ്മറ്റിയിലെ എല്ലാവരും തന്നെ സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജയൻ എം ജോസഫ് കാൻജ് വെബ്‌സൈറ്റ് പുതുതായി നവീകരിക്കുവാൻ തീരുമാനിച്ചതായും അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായും അറിയിച്ചു. ഡോ:സോഫി വിൽസൺ (ചാരിറ്റി അഫയേഴ്‌സ്) കാൻജ് കെയർ ഹൗസിങ് പ്രൊജക്റ്റ് വിജയകരമാക്കുന്നതിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിച്ചു.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിൽ ഒന്നായി വളരുവാൻ കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് കഴിഞ്ഞത് മികച്ച സംഘടനാ പാടവമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ കാൻജ് നടത്തിയ പ്രവർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നടത്തിയ ഇടപെടലുകളും ആയിരുന്നു എന്ന് ഫോമാ ജനറൽ സെക്രട്ടറിയും ട്രസ്റ്റി ബോർഡ് മെംബറുമായ ജിബി തോമസ് മോളോപ്പറമ്പിൽ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

1979ൽ രൂപീകൃതമായ സംഘടന വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിയത് കഴിഞ്ഞ കാലങ്ങളിൽ നേതൃത്വത്തിൽ വന്നുപോയ വ്യക്തികളുടെയും അംഗങ്ങളുടെയും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നുവെന്ന് മുൻ പ്രസിഡന്റും ഫോമായുടെ നേതാവുമായ അനിയൻ ജോർജ് തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

മൂന്നു പതിറ്റാണ്ടുകളിൽ അധികം പ്രവർത്തന പാരമ്പര്യമുള്ള കാൻജ് മേഖലയിലുള്ള മറ്റു സംഘടനകളിലെ വ്യക്തികളെ കൂടി കമ്മറ്റികളിൽ ഉൾപ്പെടുത്തിക്കൊണ്ട് സാമൂഹിക സാംസ്‌കാരിക മേഖലകളിൽ നടത്തുന്ന വൻ മുന്നേറ്റം അമേരിക്കയിലെ മറ്റു സംഘടനകൾക്ക് ഒരു മാതൃകയാണെന്ന് ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു. ജെയിംസ് ജോർജ് നേതൃത്വം കൊടുക്കുന്ന കമ്മറ്റി കാൻജിന്റെ തലപ്പത്തേക്കുള്ള പുതുതലമുറയുടെ കടന്നു വരവാണ് കാണിക്കുന്നത് എന്ന് മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോൾ അഭിപ്രായപ്പെട്ടു.

പുതിയ പ്രസിഡന്റ് ജെയിംസ് ജോർജിനും ഭരണ സമിതിക്കും കൂടുതൽ നല്ല കാര്യങ്ങൾ സമൂഹത്തിനു ചെയ്യുവാൻ സാധിക്കട്ടെ എന്ന് മുൻ പ്രസിഡന്റ് ജയ് കുളമ്പിൽ പറഞ്ഞു. ട്രസ്റ്റി ബോർഡിന്റെ എല്ലാ സഹകരണവും തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് പുതിയ ട്രസ്റ്റി ബോർഡ് ചെയർ പേഴ്‌സൺ ആനി ജോർജ് തന്റെ ആശംസ പ്രസംഗത്തിൽ പറഞ്ഞു,

മുൻ വർഷങ്ങളിലെ പോലെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുവാൻ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ജനറൽ ബോഡിക്ക് വേണ്ടി ട്രസ്ടി ബോർഡ് ചെയർമാൻ ജോസ് വിളയിൽ ആശംസിച്ചു. അമേരിക്കൻ മലയാളികളുടെ സാമൂഹിക കൂട്ടായ്മകൾക്ക് എന്നും പുത്തൻ മാനങ്ങൾ സമ്മാനിച്ചിട്ടുള്ള കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്സിക്കു പോയ വർഷങ്ങളിൽ ലഭിച്ച അകമഴിഞ്ഞ ജനപിന്തുണക്കു നന്ദി പറഞ്ഞ ട്രഷറർ ജോസഫ് ഇടിക്കുള ഈ വർഷവും എല്ലാവരിൽ നിന്നും സഹകരണം അഭ്യർത്ഥിച്ചു.

യോങ്കേഴ്സ് മലയാളി അസോസിയേഷൻ പ്രസിഡന്റും ഫോമയുടെ ട്രഷറർ സ്ഥാനാർത്ഥിയുമായ ഷിനു ജോസഫ് അതിഥിയായി ചടങ്ങിൽ പങ്കെടുത്തു,കേരള സമാജം പ്രസിഡന്റ് ഹരികുമാർ രാജൻ, മുൻ പ്രസിഡന്റ് റോയ് മാത്യു, മുൻ പ്രസിഡന്റ് മാലിനി നായർ, ഷീല ശ്രീകുമാർ, ഡോക്ടർ ഗോപി നാഥൻ നായർ, ഫോമാ ജുഡീഷ്യൽ കമ്മറ്റി മെമ്പർ അലക്‌സ് ജോൺ, സുനിൽ ട്രൈ സ്റ്റാർ, അനിൽ പുത്തൻചിറ, ബിജു കൊമ്പശേരിൽ, ഷോൺ ഡേവിഡ്, തുളസി ശ്രീധർ, അനീഷ് ജെയിംസ്, ഷാജി വിൽസൺ, ജോൺ ജോർജ്, സജി എബ്രഹാം, ജോൺ വർഗീസ്, സിറിയക് കുന്നത്ത് തുടങ്ങി അനേകം അംഗങ്ങൾ പുതിയ ഭരണസമിതിക്ക് ആശംസകൾ നേർന്നു. റിപ്പബ്ലിക് ദിന അനുസ്മരണമായി ചടങ്ങിൽ എല്ലാവരും ചേർന്ന് ദേശീയ ഗാനമാലപിച്ചു.

ജിനു ജേക്കബ് എം സി ആയിരുന്ന ചടങ്ങിൽ മുഖ്യധാരാ മാധ്യമ പ്രതിനിധികളും പങ്കെടുത്തു. ഡിന്നറോടു കൂടി സമ്മേളനം സമാപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP