Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്സ്യത്തിലെ മായം കണ്ടെത്താൻ മത്സ്യ മാർക്കറ്റുകളിൽ പരിശോധന നടത്തും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവൻ മത്സ്യ മാർക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മ. ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ചായിരിക്കും ഫിഷറീസ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തിലെ ഫോർമാലിൻ, അമോണിയ തുടങ്ങിയ മായം കണ്ടെത്തുന്നതിന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ട്. സിഫ്‌ടെസ്റ്റ് എന്ന പേരിൽ രണ്ടു തരം പരിശോധന കിറ്റുകളാണ് തയാറാക്കിയത്. ഇതിലൂടെ മത്സ്യത്തിൽ മായം കലന്നിട്ടുണ്ടോയെന്ന് കണ്ടെത്താമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തിൽ മായം ചേർക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP