Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പൊലീസ് പിടിയിൽ; ഉത്തർപ്രദേശ് സ്വദേശി ആരിസ് ഖാൻ ഡൽഹി സ്‌ഫോടന പരമ്പരകളിലെ പ്രതി; ആരിസ് ഖാനെ പിടികൂടിയത് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം

പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പൊലീസ് പിടിയിൽ; ഉത്തർപ്രദേശ് സ്വദേശി ആരിസ് ഖാൻ ഡൽഹി സ്‌ഫോടന പരമ്പരകളിലെ പ്രതി; ആരിസ് ഖാനെ പിടികൂടിയത് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പത്ത് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ പൊലീസ് പിടിയിലായി. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ആരിസ് ഖാനെന്ന ജുനൈദിനെ പിടികൂടിയത്. ഉത്തർപ്രദേശിലെ അസംഖഡ് സ്വദേശിയാണ് 32കാരനായ ആരിസ് ഖാൻ.

അഞ്ചോളം സ്‌ഫോടനക്കേസുകളിലെ പ്രതിയാണ് എൻജിനീയറായ ആരിസ് ഖാൻ. 2008ലെ ബട്‌ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം ഒളിവിലായിരുന്ന ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എ പത്ത് ലക്ഷം രൂപയും ഡൽഹി പൊലീസ് അഞ്ച് ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

2008 സെപ്റ്റംബറിൽ ഡൽഹിയിലുണ്ടായ സ്‌ഫോടന പരമ്പരകളിലും പ്രതിയായിരുന്നു ആരിസ് ഖാൻ. പഹാഡ്ഗഞ്ച്, ഗോവിന്ദപുരി, ഗ്രേറ്റർ കൈലാഷ്, കോണാട്ട് പ്ലേസ് എന്നിവിടങ്ങളിലായിരുന്നു അന്ന് സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഡൽഹിയിലെ സ്‌ഫോടന പരമ്പരകൾക്ക് നേതൃത്വം നൽകിയ ഭീകരർ ബട്‌ല ഹൗസിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ആരിസ് രക്ഷപ്പെടുകയായിരുന്നു. ആരിസിന്റെ കൂട്ടാളികളായിരുന്ന രണ്ട് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹി പൊലീസ് സ്‌പെഷ്യൽ ഇൻസ്‌പെക്ടറായിരുന്ന മോഹൻ ചന്ദും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP