Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസ് ചാർജ് വർധനവിൽ ആശങ്കകളുണ്ടെങ്കിൽ ചർച്ചക്ക് തയാർ: മന്ത്രി എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: യാത്രക്കാരുടെയും കെ.എസ്.ആർ.ടി.സിയുടെയും ബസുടമകളുടെയുമെല്ലാം താൽപര്യം പരിഗണിച്ചാണ് ചാർജ് വർധനവിൽ തീരുമാനമെടുത്തതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. ഇതിൽ ആശങ്കകളുണ്ടെങ്കിൽ ചർച്ചക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളുടെ എതിർപ്പുണ്ടാകുമെന്ന കാരണത്താലാണ് കൺസെഷൻ മിനിമം ചാർജ് വർധിപ്പിക്കാത്തത്. സ്വകാര്യ ബസുടമകളിൽനിന്ന് സമ്മർദമുണ്ടായിട്ടില്ല, അവർ പ്രയാസം പറഞ്ഞിരുന്നുവെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

നിരക്ക് വർധന സംബന്ധിച്ച് പഠനം നടത്തിയ ജസ്റ്റിസ് രാമചന്ദ്രൻ കമീഷെന്റ പ്രധാന ശിപാർശകൾ കഴിഞ്ഞ ദിവസം എൽ.ഡി.എഫ് അംഗീകരിച്ചിരുന്നു. ഡീസൽ നിരക്കിലെ വർധന, ബസ് ഷാസിയുടെ വിലയിലെ മാറ്റം, സ്െപയർപാർട്‌സുകളുടെ വിലവർധന, തൊഴിലാളികളുടെ കൂലി എന്നിവ കണക്കിലെടുത്താണ് നിരക്ക് ഭേദഗതിക്ക് രാമചന്ദ്രൻ കമീഷൻ നിർദേശങ്ങൾ സമർപ്പിച്ചത്.

അതേസമയം, നിരക്ക് വർധന അപര്യാപ്തമാണെന്നും തുടർന്ന് നടപടി വ്യാഴാഴ്ച തീരുമാനിക്കുമെന്നുമാണ് ബസുടമകളുടെ നിലപാട്. മിനിമം നിരക്ക് പത്തും വിദ്യാർത്ഥികളുടെ നിരക്ക് വർധനയുമായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP