Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റീസ് എ.എം ഖാൻവിൽക്കർ പിന്മാറി; കേസ് വീണ്ടും മാർച്ച് 28നു പുതിയ ബെഞ്ച് പരിഗണിക്കും

ബോഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റീസ് എ.എം ഖാൻവിൽക്കർ പിന്മാറി; കേസ് വീണ്ടും മാർച്ച് 28നു പുതിയ ബെഞ്ച് പരിഗണിക്കും

ന്യൂഡൽഹി: ബോഫോഴ്‌സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ പിന്മാറി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് ജഡ്ജി പിന്മാറിയത്. പിന്മാറിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കേസ് വീണ്ടും മാർച്ച് 28നു പുതിയ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു.

ബോഫോഴ്‌സ് കേസിൽ ഹിന്ദുജ ബ്രദേഴ്‌സ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേ സിബിഐയും ബിജെപി നേതാവ് അജയ് അഗർവാളും നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അടക്കമുള്ളവർക്കെതിരേ ആരോപണമുള്ള 64 കോടിയുടെ ബൊഫോഴ്‌സ് ആയുധ ഇടപാടിൽ 2005 മേയിലാണ് ഹിന്ദുജ ബ്രദേഴ്‌സിനെയും കമ്പനിയെയും ഡൽഹി ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP