1 usd = 71.22 inr 1 gbp = 91.46 inr 1 eur = 79.20 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.71 inr
Oct / 2019
18
Friday

ഭർത്താവിനെയും രണ്ടു കുട്ടികളെയും കൊലപ്പെടുത്തി സ്വയം വെടിയുതിർത്ത ഭാര്യ പൊലീസ് പിടിയിൽ

പി പി ചെറിയാൻ
October 18, 2019 | 10:29 am

ഫിലഡൽഫിയ: ഭർത്താവിനെയും നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെൺമക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിർത്ത് ആത്മഹത്യക്കു ശ്രമിച്ച ഭാര്യ ഡമെയ്റ ജോൺസിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഒക്ടോബർ 14 തിങ്കളാഴ്ച രാത്രി ടക്കോണ്ടിയിലുള്ള സ്വവസതിയിലായിരുന്നു സംഭവം.വീട്ടിൽ നിന്നും വെടിയുടെ ശബ്ദം കേട്ട സമീപത്ത് താമസിക്കുന്നവരാണ് 911 വിളിച്ചു പൊലീസിനെ വിവരം അറിയിച്ചത്. നിമിഷങ്ങൾക്കകം സംഭവ സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നാലു പേ...

നാലു കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഇന്ത്യക്കാരൻ കലിഫോർണിയായിൽ അറസ്റ്റിൽ

October 17 / 2019

കാലിഫോർണിയ: രണ്ടു മുതിർന്നവരേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയെന്ന കുറ്റസമ്മതവുമായി പൊലീസിൽ കീഴടങ്ങിയ ഇന്ത്യൻ വംശജൻ കലിഫോർണിയായിൽ നിന്നുള്ള ശങ്കർ നാഗപ്പയെ (53) പൊലീസ് അറസ്റ്റു ചെയ്തു. കൊലപ്പെടുത്തിയ ഒരു പുരുഷന്റെ മൃതദേഹവുമായി 200 മൈൽ കാറോടി ച്ചാണ് ശങ്കർ റോസ്വില്ല പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. റോസ്വില്ല പൊലീസ് ക്യാപ്റ്റൻ ജോഷ് സൈമനാണ് വിവരം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പൊലീസ് ചോദ്യം ചെയ്യുന്നതിന് മുമ്പു തന്നെ മറ്റു മൂന്നുപേരെ താമസിക്കുന്ന അപ്പാർട്ട്മെന്റിൽ വച്ചു കൊലപ്പെടുത്തിയതായി പ്...

സിറിയൻ ഓർത്തഡോക്സ് കൺവൻഷൻ ഫിലഡൽഫിയയിൽ നാളെ മുതൽ

October 17 / 2019

ഫിലഡൽഫിയ: ആണ്ടുതോറും നടത്തിവരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി കൺവൻഷൻ ഒക്ടോബർ 18,19 തീയതികളിൽ നടക്കുന്നു.ഹാവർഫോർട് സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ (45 ഗ്ലെൻഡെയ്ൽ റോഡ്, ഹാവർടൗൺ) നടക്കുന്ന കൺവൻഷനിലെ മുഖ്യ പ്രാസംഗികൻ റവ.ഫാ. എബി മാത്യു (കാനഡ) ആണ്. മികച്ച പ്രാസംഗികനായ റവ.ഫാ. എബി മാത്യു സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളി (ടൊറന്റോ) വികാരി കൂടിയാണ്. സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ് മേരീസ് ക്നാനായ പള്ളി, സെന്റ് പോൾസ് സിറിയൻ ഓർത്തഡോക്സ് പള്ളി എന്നീ ദേവാലയങ്ങളുടെ ആഭിമു...

ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രൽ രജതജൂബിലി നിറവിൽ

October 16 / 2019

ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവായ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഇടവകയുടെ രജതജൂബിലി ആഘോഷങ്ങളും 2019 ഒക്ടോബർ 24 മുതൽ 26 വരെ തീയതികളിലായി നടത്തുകയാണ്. 25 വർഷങ്ങൾക്കുമുമ്പ് അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാലും കഠിനാധ്വാനത്തിനാലും ദൈവമഹത്വത്തിനായി സ്ഥാപിക്കപ്...

എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഡിന്നർ 20-നു

October 16 / 2019

ന്യൂ യോർക്ക്: സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലുള്ള വാർഷിക ഫെലോഷിപ് ഡിന്നർ ഒക്ടോബര് മാസം 20- തീയതി ഞായറാഴ്‌ച്ച വൈകുന്നേരം 5:30-നു ജെറീക്കോ ടേൺപയ്ക്കിലുള്ള ''കൊട്ടിലിയൻ റെസ്റ്റോറന്റിൽ'' വെച്ച് നടത്തപ്പെടുന്നു. മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യ കാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്മയുടെ മുൻ നേതാക്കളുമൊന്നിച്ചുള്ള ഒരു കൂടിവരവാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എപ്പിസ്‌കോപ്പൽ ബിഷപ്പ് ഡോ. ജോൺസി ഇട്ടി അനുഗ്രഹ പ്രഭാഷണം നടത്തും,അമേരിക്കയിലെ ആദ്യ മലയാളി സെനറ്റർ ശ്രീ. കെ...

എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെന്റൽ ഹെൽത്ത് സെമിനാർ നടത്തി

October 15 / 2019

ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'മെന്റൽ ഹെൽത്ത് അവയർനെസ് ആൻഡ് ടിപ്സ് ഫോർ ഇംപ്രൂവിങ് സീനിയേഴ്സ് ഹെൽത്ത്' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. ഒക്ടോബർ 13-നു ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ പാരീഷ് ഹാളിൽ നടന്ന സെമിനാർ കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ഡോ. അലക്സ് സഖറിയ, ഡിംപിൾ പട്ടേൽ, പ്രീതി ഷാ എന്നിവർ സെമിനാറിനു നേതൃത്വം നൽകി. മേഴ്സി കുര്യാക്കോസ് ഡോ. അലക്സ് സഖറിയായേയും, ആഗ്നസ് തെങ്ങുംമൂട്ടിൽ ഡിംപിൾ പട്ടേൽ, പ്രീതി ഷാ എന്നിവരേയും സദസിനു പരിചയപ്പെടു...

ഡാളസ്സ് കേരള അസ്സോസിയേഷൻ പെൻസിൽ ഡ്രോയിങ് മത്സരം ഒക്ടോബർ 19 ന്

October 15 / 2019

ഡാളസ്സ്: ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പെൻസിൽ ഡ്രോയിങ് ആൻഡ് വാട്ടർ കളറിങ് മത്സരം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 9.30 മുതൽ നടക്കുന്നതാണെന്ന് സംഘടനാ ഭാര വാഹികൾ അറിയിച്ചു. നാല്ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടക്കുക. 7 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സംഘാടകരായ ഹരിദാസ് തങ്കപ്പൻ (214 908 5686), അനശ്വർ മാംമ്പിള്ളി (214 997 1385) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് ഐ സി ഇ സി സെക്രട്ടറി ജോർ...

Latest News