Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏ.ജി. അമേരിക്കൻ കോൺഫ്രൻസ് കിക്കോഫ് രജിസ്ട്രേഷൻ 24 ന്

ഏ.ജി. അമേരിക്കൻ കോൺഫ്രൻസ് കിക്കോഫ് രജിസ്ട്രേഷൻ 24 ന്

നിബു വെള്ളവന്താനം

ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23-മത് ദേശിയ കുടുംബസംഗമമായ 'AGIFNA 2019 ' രജിസ്ട്രേഷൻ കിക്കോഫ് മീറ്റിങ് ഫെബ്രുവരി മാസം 24 ന് ഞായറാഴ്ച അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാഹാളിൽ [2550 County Rd 90, Pearland, Tx 77584] വെച്ച് നടത്തപ്പെടും.

കൺവീനർ റവ. തോമസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ക്രമീകരിക്കപ്പെടുന്ന സമ്മേളനത്തിൽ നാഷണൽ സെക്രട്ടറി ബിനോയി ഫിലിപ്പ്, ട്രഷറർ ഡേവിഡ് ജോൺസൺ, യൂത്ത് കോർഡിനേറ്റർ റവ.ജസ്റ്റിൻ സാബു, നാഷണൽ കോർഡിനേറ്റർ തോമസ് വർഗീസ് എന്നിവർ കോൺഫ്രൻസിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെക്കുറിച്ചും ഭൗതികമായ ആവശ്യങ്ങളെയും കുറിച്ചും, യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും വിശദീകരിക്കും.

പ്രാദേശിക കമ്മിറ്റി ഭാരവാഹികളായ പാസ്റ്റർ ജോൺ.സി ഡാനിയേൽ, സജിമോൻ ജോർജ് , ജോൺസൺ ലൂക്കോസ്, ജോർജ് മാത്യൂ, ഡെന്നി തോമസ് തുടങ്ങിയവർ പങ്കെടുക്കും. കോൺഫ്രൻസിന്റെ സ്‌പോൺസർഷിപ്പ് രജിസ്ട്രേഷൻ ഭാരവാഹികൾ സ്വീകരിക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകൻ സാബു ലൂയിസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ജൂലൈ 18 മുതൽ 21 വരെ മനോഹരമായ ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ് ചേയ്‌സ് ഹോട്ടൽ സമുച്ചയത്തിൽ [2900 Briarpark Dr, Houston, Tx] വച്ചാണ് ദേശീയ കോൺഫ്രൻസ് നടത്തപ്പെടുന്നത്. അനുഗ്രഹീത ശുശ്രൂഷകൾ ചെയ്യുന്ന ദൈവദാസന്മാർ ഈ മീറ്റിങ്ങിൽ എത്തിച്ചേർന്ന് ദൈവ വചന സന്ദേശങ്ങൾ നൽകുമെന്ന് ദേശീയ സെക്രട്ടറി ബിനോയി ഫിലിപ്പ് കരുമാങ്കൽ അറിയിച്ചു. കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥനകൾ പ്രയർ ലൈൻ ഫോണിൽ കൂടി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി കോൺഫ്രൻസ് വെബ്സൈറ്റ് സന്ദർശിക്കുക: www.agifnahouston.org

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP