Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൊക്കാനയുടെ 2020- 22 വർഷത്തെ യുവ പ്രതിനിധിയായി ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്ററിൽ നിന്നുള്ള ആൽബിൻ ആന്റോയും ട്രഷറർ ആയി വിൽസൺ കെ ബാബുക്കുട്ടിയും മത്സരിക്കുന്നു; ഇരുവരും ഫൊക്കാനയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് ലീല മാരേട്ട്

ഫൊക്കാനയുടെ 2020- 22 വർഷത്തെ യുവ പ്രതിനിധിയായി ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്ററിൽ നിന്നുള്ള ആൽബിൻ ആന്റോയും ട്രഷറർ ആയി വിൽസൺ കെ ബാബുക്കുട്ടിയും മത്സരിക്കുന്നു; ഇരുവരും ഫൊക്കാനയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് ലീല മാരേട്ട്

സ്വന്തം ലേഖകൻ

ന്യൂയോർക്ക് :ഫൊക്കാനയുടെ 2020- 22 വർഷത്തെ യുവ പ്രതിനിധിയായി ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്ററിൽ നിന്നുള്ള ആൽബിൻ ആന്റോയും അഡീഷണൽ അസോസിയേറ്റ് ട്രഷറർ ആയി വിൽസൺ കെ ബാബുക്കുട്ടിയും മത്സരിക്കുന്നു.

വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് ആന്റോ വർക്കിയുടെ സീമന്ത പുത്രനാണ്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ, വൈസ് മെൻ ക്ലബ് എന്നീ സംഘടനകളിൽ യുവാക്കളുടെ ഇടയിൽ പ്രവർത്തിച്ച് നേടിയിട്ടുള്ള സംഘടനാ പാടവം ഫൊക്കാനയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നു ലീല മാരേട്ട് ടീം അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആൽബിൻ ഫിസിയോതെറാപ്പിയിൽ ഡിഗ്രി പഠനം നടത്തുന്നു.ആൽബിൻ ന്യൂയോർക്ക് ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. ലീലാ മാരേറ്റ് നേതൃത്വം നൽകുന്ന ടീമിൽ നിന്നായിരിക്കും വിൽസൺ തെരഞ്ഞെടുപ്പിനെ നേരിടുക. നിലവിൽ കേരളാ സമാജം സ്റ്റാറ്റൻ ഐലന്റ് പ്രസിഡൻഡ് , യു.എസ്.എ നോർത്ത് ഈസ്റ്റ് സഖ്യം സെക്രട്ടറി, ഹോം ഫോർ ഹേംലസ്സ് മേൽക്കുര പ്രോജക്ട് ഫിനാൻസ് കമ്മിറ്റി കൺവീനർ, കോളേജ് ചെയർമാർ, ബാലജന സഖ്യം മർത്തോമ്മാ ട്രസ്റ്റി എന്നീ നിലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വിൽസൻ മികച്ച സംഘാടകനും യുവാക്കളുടെ കണ്ണിലുണ്ണിയുമാണ്.

ഇരുവരും തന്റെതായ വ്യക്തിത്വം സൂക്ഷിക്കുകയും ഫൊക്കാനയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തികുകയും ഫൊക്കാനയിൽ ഒരു പുതിയ മാറ്റത്തിന് തുടക്കം കുറിക്കുവാനും, സമഗ്രമായ ഒരു മാറ്റം വരുത്തുവാനും, നിലവിൽ ഫൊക്കാനയെ തളർത്തുന്ന കോക്കസ് സംവിധാനം ഇല്ലായ്മ ചെയ്യുവാനും ഫൊക്കാനയിലെ ഏല്ലാവർക്കും തുല്യത ഉണ്ടാകുന്നതിന് വേണ്ടിയും ,പ്രവർത്തിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ട് പറഞ്ഞു .അലക്സ് തോമസ് ന്യൂയോർക്ക് (സെക്രട്ടറി), സുധാ കർത്ത (എക്സി വൈസ് പ്രസിഡൻഡ് ) ഫിലാഡൽഫിയ, ഡോ. സുജാ ജോസ് ന്യൂജേഴ്സി (വൈസ് പ്രസിഡന്റ്), പ്രസാദ് ജോൺ ഫ്ളോറിഡ (അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി), ഷീലാ ജോസഫ് വിമൻസ് ഫോറം ചെയർപേഴ്സൺ, ബോർഡ് ഓഫ് ട്രസ്റ്റി മെമ്പർ ഏബ്രഹാം ഈപ്പൻ (ഹൂസ്റ്റൺ), ബോർഡ് ഓഫ് ട്രസ്റ്റി സണ്ണി ജോസഫ് (കാനഡ), റീജണൽ പ്രസിഡന്റ് റജി കുര്യൻ (ഹൂസ്റ്റൺ), അലക്സാണ്ടർ കൊച്ചുപുരയ്ക്കൽ (ഷിക്കാഗോ), ജേക്കബ് കല്ലുപുരയ്ക്കൽ (ബോസ്റ്റൺ), ഷാജു സാം (ന്യൂയോർക്ക്), ജോജി കടവിൽ (ഫിലാഡൽഫിയ), മത്തായി മാത്തുള കാനഡ റീജണൽ വൈസ് പ്രസിഡൻഡ് , കമ്മറ്റി മെമ്പർമാരായ അപ്പുക്കുട്ടൻ പിള്ള (ന്യൂയോർക്ക്), തിരുവല്ല ബേബി (ന്യൂയോർക്ക്), അലക്സ് എബ്രാഹം (ന്യൂയോർക്ക്), ഷിബു വെന്മണി (ഷിക്കാഗോ ) യൂത്ത് മെമ്പർ ഗണേശ് ഭട്ട് (വാഷിങ്ടൺ) സ്റ്റെഫിനി ഓലിക്കൽ (ഫ്രിലാഡൽഫിയ ) ആൽബിൻ ആന്റോ കണ്ണാടൻ, സച്ചിൻ വിജയൻ (ഫിലാഡൽഫിയ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP