Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാലസിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ് ബസാറും സംഘടിപ്പിച്ചു

ഡാലസിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ആനന്ദ് ബസാറും സംഘടിപ്പിച്ചു

പി പി ചെറിയാൻ

ന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ 73ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും 43ാമത് ആനന്ദ് ബസാറും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഓഗസ്റ്റ് 10 ശനിയാഴ്ച അഡിസൺ സർക്കിൾ പാർക്കിൽ വൈകിട്ട് നാലു മണിയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബി. എൻ. റാവു ദേശീയ പതാക ഉയർത്തി. ഇന്ത്യൻ ദേശീയഗാനത്തിനും അമേരിക്കൻ ദേശീയഗാനത്തിനും ശേഷം ഡാലസ് ഫോർട്ട്വർത്ത് മെട്രോപ്ലെക്സിൽ നിന്നും എത്തിച്ചേർന്നവർ ഇന്ത്യൻ അമേരിക്കൻ പതാകകൾ വഹിച്ച് നടത്തിയ പരേഡ് കാണുന്നതിന് റോഡിനിരുവശവും ആളുകൾ തടിച്ചി കൂടിയിരുന്നു.

മുഖ്യാതിഥിയായി ടെക്സാസ് സ്റ്റേറ്റ് പ്രതിനിധി ഏൻജി ചെൻബട്ടൻ പങ്കെടുത്തു. കമ്മ്യൂണിറ്റി ലീഡേഴ്സായ കമ്മീഷണർ ഡേരൽ ഫെയ്ൽ, സൂസൻ ഫ്ളെച്ചർ, കൗൺസിൽമാൻ ടോണി സിഗ്, കോപ്പൽ സ്‌കൂൾ ബോർഡ് ട്രസ്റ്റി മനീഷ സേത്തി എന്നിവരെ കൂടാതെ കൊപ്പേൽ സിറ്റി കൗൺസിൽ അംഗവും മലയാളിയുമായ ബിജു മാത്യു എന്നിവരും പരേഡിലും ആഘോഷപരിപാടികളിലും പങ്കെടുത്തു.

കുട്ടികൾക്കും മുതിർന്നവർക്കും മനസ്സിനും കാതിനും കുളിർമയേകുന്ന കലാപരിപാടികൾ, കായിക വിനോദങ്ങൾ, രുചികരമായ ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. അയ്യായിരത്തിനും ഏഴായിരത്തിനും ഇടയിൽ ആളുകൾ പരിപാടികളിൽ പങ്കെടുത്തതായി സംഘാടകൾ അവകാശപ്പെട്ടു. പ്ലെബാക്ക് സിംഗർ ഷിൽപി പോൾ, ഇന്ത്യൻ ഐഡൽ ഫെയിം ഓംകർ ദേശ് പാണ്ഡെ എന്നിവരുടെ പരിപാടികൾ ചടങ്ങിന് മാറ്റു വർധിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP