Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അലിഗഡ് അലുംമ്നി പതിനേഴാമത് വാർഷിക കൺവൻഷൻ ജൂലൈ 13- 15 വരെ ഹൂസ്റ്റണിൽ

അലിഗഡ് അലുംമ്നി പതിനേഴാമത് വാർഷിക കൺവൻഷൻ ജൂലൈ 13- 15 വരെ ഹൂസ്റ്റണിൽ

പി..പി. ചെറിയാൻ

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിപൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് അലിഗഡ് അലുംനിഅസ്സോസിയോഷൻ (എഫ് എ എ എ) പതിനേഴാമത് വാർഷിക സമ്മേളനം ജൂലായ് 13മുതൽ 15 വരെ ഹൂസ്റ്റണിൽ വെച്ച് നടക്കുന്നതാണ്.

ടെക്സസ് അലിഗ് അലുംനി അസ്സോസിയേഷനാണ് സമ്മേളനത്തിന് ആതിഥേയത്വംവഹിക്കുന്നത്. കൗൺ പ്ലാസാ ഹൂസ്റ്റൺ റിഖർ ഓക്ക്സിൽ വേദിഒരുങ്ങും.'രാഷ്ട്ര നിർമ്മാണത്തിൽ എ എം യു അലുംനിയുടെ പങ്ക്' എന്നതാണ്കൺവൻഷന്റെ തീം ആയി തിരഞ്ഞെടു ത്തിരിക്കുന്നത്.ഇന്ത്യയിലെ പ്രമുഖശാസ്ത്രജ്ഞനും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസുമായ ഇന്ത്യ അലയൻസ് ഡോഷാഹിദ് ജമാലാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

എ എം അലുംനി അഫയേഴ്സ് ചെയർമാൻ ഡോ സുഹെയ്ൽ സബീർ, സയ്യദ് സഷർ(സ്ഥാപക പ്രസിഡന്റ് സഖത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) എന്നിവരുംസമ്മേളനത്തിൽ പങ്കെടുക്കും.ജൂൺ 17 മുമ്പ് പങ്കെടുക്കുന്നവർരജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. സമാപന ദിനത്തിൽപ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന അംതുൽ സുഹെയ്ൽ
(പ്രസിഡന്റ്) ഡോ സദിയ (സെക്രട്ടറി) എന്നിവർ അറിയിച്ചു. കൂടുതൽവിവരങ്ങൾ www.alighs.org ൽ നന്നും ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP