Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ സമൂഹത്തിന്റെ സംഭാവനകൾ നിസ്തുലം: റിബേക്ക റൈൻ ഹാർട്ട്

ഏഷ്യൻ സമൂഹത്തിന്റെ സംഭാവനകൾ നിസ്തുലം: റിബേക്ക റൈൻ ഹാർട്ട്

ജോയിച്ചൻ പുതുക്കുളം

ഫിലഡൽഫിയ: ഏഷ്യൻ സമൂഹത്തിന്റെ സംഭാവനകൾ നിസ്തുലമാണെന്നു സിറ്റി കൺട്രോളർ റിബേക്ക റൈൻ ഹാർട്ട് പ്രസ്താവിച്ചു. ഏഷ്യൻ അമേരിക്കൻ ഫെഡറേഷൻ ഓഫ് യു.എസ്.എയുടെ ആഭിമുഖ്യത്തിൽ മാർച്ച് 5-നു സിയോൾ റാബോർ റസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ഫസ്റ്റ് ഡപ്യൂട്ടി കൺട്രോളർ കെല്ലൻ വൈറ്റ് തന്റെ പ്രസംഗത്തിൽ ഏഷ്യൻ സമൂഹവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിനു ഇത്തരം സമ്മേളനങ്ങൾ പ്രയോജനപ്പെടുമെന്നു അറിയിച്ചു. സിറ്റി കൺട്രോളർ ഓഫീസിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനു മുൻകൈ എടുക്കുമെന്നും തദവസരത്തിൽ അറിയിച്ചു.

ഏഷ്യൻ ഫെഡറേഷൻ സ്ഥാപക ചെയർമാൻ ഡോ. മാൻസു പാർക്കിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ ചൈനീസ്, കൊറിയൻ, വിയറ്റ്നാം, കംബോഡിയ, തായ്ലന്റ്, സിംഗപ്പൂർ, മലേഷ്യ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

ഏഷ്യൻ ഫെഡറേഷൻ വൈസ് ചെയർമാൻ അലക്സ് തോമസ്, ഡയറക്ടർ ജോബി ജോർജ് എന്നിവർ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP