Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ആത്മസംഗീതം 8 ന്

മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ആത്മസംഗീതം 8 ന്

ജീമോൻ റാന്നി

ഡാലസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയുടെ ധനശേഖരണാർഥവും യുവജന സഖ്യത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗവുമായും നടത്തപ്പെടുന്ന ആത്മസംഗീതം 2018 ക്രിസ്തീയ സംഗീത പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 8 നു വൈകുന്നേരം 6 ന് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വച്ചാണ് (Mar Thoma Event Center 11550 Luna Rd, Dallas, TX-75234) പരിപാടി നടത്തുന്നത്.

ഗായകരായ കെ. ജി. മാർക്കോസ്, ബിനോയി ചാക്കോ, പുതുപ്രതിഭകളായ ജോബ് കുര്യൻ, അന്ന ബേബി മറ്റു സംഗീതജ്ഞർ ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ലൈവ് ഓർക്കസ്ട്ര ഒരുക്കുന്ന ആത്മസംഗീതം ഒരു വേറിട്ട ഒരു സംഗീതാനുഭവം ആയിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

വികാരി റവ. ഡോ. ഏബ്രഹാം മാത്യു, അസിസ്റ്റന്റ്, വികാർ റവ. ബ്ലസിൻ കെ. മോൻ കൺവീനഴ്സ് ആയ ജോബി ജോൺ, ജോ ഇട്ടി തുടങ്ങിയവർ നേതൃത്വം നൽകുന്ന വിവിധ കമ്മറ്റികളോടൊപ്പം യുവജന സഖ്യം അംഗങ്ങളും ഇടവക അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. വിവരങ്ങൾക്ക് : റവ. ഡോ. ഏബ്രഹാം മാത്യു : 214 886 4532, റവ. ബ്ലസിൻ കെ. മോൻ : 972 951 0320, ജോബി ജോൺ : 214 235 3888,ജോ ഇട്ടി : 214 604 1058.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP