Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. ഷെറിൻ ഏബ്രഹാം, ബിജു ചാക്കോ എന്നിവർക്ക് സെനറ്റിന്റെ കമൻഡേഷൻ അവാർഡ്

ഡോ. ഷെറിൻ ഏബ്രഹാം, ബിജു ചാക്കോ എന്നിവർക്ക് സെനറ്റിന്റെ കമൻഡേഷൻ അവാർഡ്

സ്വന്തം ലേഖകൻ

ന്യു യോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഡോ. ഷെറിൻ ഏബ്രഹാം, ബിജു ചാക്കോ എന്നിവരടക്കം 20 പേരെ സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് കമൻഡേഷൻ ആവാർഡ് നല്കി ആദരിച്ചു. നാസ്സാ കമ്മ്യൂണിറ്റി കോളേജിൽ പ്രാദേശിക ഹീറോസിനെ ആദരിക്കാൻ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറയിൽ നിന്നുള്ളവർ പങ്കെടുത്തു.

സമർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുകയും സമൂഹത്തിനു ഈടുറ്റ സംഭാവനകൾ നൽകുകയും ചെയ്ത അസാധാരണ വ്യക്തികളാണു ഇവരെന്നു പുരസ്‌കാര പ്രഖ്യാപനത്തിൽ പറയുന്നു. ഇവർ ഇടയ്ക്കിടെ സന്നദ്ധസേവനം നടത്തുകയും മറ്റുള്ളവരെ നയിക്കുകയും അവരുടെ ചുറ്റുപാടിലെജീവിതനിലവാരം ഉയർത്തുകയും ചെയ്യുന്നു.

സെനറ്റർ പ്രതിനിധീകരിക്കുന്ന ലോംഗ് ഐലൻഡിലെ ആറാം ഡിസ്ട്രിക്റ്റിൽ നിന്നുള്ളവരാണു അവാർഡ് ജേതാക്കൾ.

ഈസ്റ്റ് മെഡോയിൽ താമസിക്കുന്നഷെറിൻ അബ്രഹാമും ബിജു ചാക്കോയും പല സംഘടനകളിൽ പ്രവർത്തിച്ച് തങ്ങളുടെ സമയവുംഊർജ്ജവും സർഗ്ഗാത്മകതയും സമൂഹനന്മക്കായി ചെലവഴിക്കുന്നുവെന്ന്സൈറ്റേഷൻ ചൂണ്ടിക്കാട്ടി.

ഡോ. ഷെറിൻ അബ്രഹാം ഡോക്ടറേറ്റ് നേടിയ കാർഡിയോളജി നഴ്സ് പ്രാക്ടീഷണറാണ്. മൗണ്ട് സൈനായി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. മകൻ ജയ്ഡൻ അബ്രഹാമിനൊപ്പംവിവിധ ലൈബ്രറികളിലും മറ്റ് കമ്മ്യൂണിറ്റി സെന്ററുകളിലും സിപിആർ ക്ലാസുകൾ എടുക്കുകയും ഹൃദയ രോഗങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾനടത്തുകയും ചെയ്യുന്നു.

ബിജു ചാക്കോബിസിനസ് സംരംഭകനും റെസ്പിറേറ്ററി കെയർ ആൻഡ് സ്ലീപ് മെഡിസിൻ മേഖലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ പ്രൊഫഷണലുമാണ്. ആത്മാർഥതയോടേഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന വളരെ ശുഭാപ്തിവിശ്വാസിയും സമർപ്പിതനുമായ വ്യക്തി. സ്വന്തം പരിശ്രമത്തിലൂടെ നേട്ടങ്ങൾ കൈവരിച്ച വ്യക്തി.

ഔദ്യോഗിക ജീവിതത്തിനൊപ്പം സാമൂഹിക പ്രവർത്തനവുംകുടുംബജീവിതവുംസന്തുലിതമായി കൊണ്ടു പോകുന്നയാൾ. ജോലിയിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്ന ആത്മ വിശ്വാസത്തിൽ ശക്തമായി വിശ്വസിക്കുന്നു.

വിദ്യാഭ്യാസത്തിലൂടെയുംപ്രചാരണത്തിലൂടെയും നാം ജീവിക്കുന്ന സമൂഹത്തെ സജ്ജരാക്കാനും ശാക്തീകരിക്കാനും കഴിയുമെന്നു മനസിലാക്കി പ്രവർത്തിക്കുന്നു. ഇക്കോയുടെ (എൻഹാൻസ് കമ്മ്യൂണിറ്റി ത്രൂ ഹാർമോണിയസ് ഔട്ട്റീച്ച്) എന്ന സന്നദ്ധ സേവന സംഘടനയുടെ ഡയറക്ടർ ബോർഡിൽ 2013 മുതൽ ഓപ്പറേഷൻസ് ഡയറക്ടറാണ്.

യാത്ര, നെറ്റ്‌വർക്കിങ്, ഫോട്ടൊഗ്രഫി എന്നിവയിൽ തല്പരനായ ബിജു ചാക്കോ കുടുംബവും സൗഹൃദങ്ങളുമാണു തന്റെ ജീവിതത്തിന്റെ അടിസ്ഥാനമെന്നു ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP