Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രൊഫ. സണ്ണി മാത്യൂസിനും ഷിജോ പൗലോസിനും ബെർഗൻ കൗണ്ടിയുടെ ആദരവ്

പ്രൊഫ. സണ്ണി മാത്യൂസിനും ഷിജോ പൗലോസിനും ബെർഗൻ കൗണ്ടിയുടെ ആദരവ്

ജോയിച്ചൻ പുതുക്കുളം

ഹാക്കൻസാക്ക്, ന്യുജെഴ്സി: സ്റ്റേറ്റിൽ ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ താമസിക്കുന്ന ബെർഗൻ കൗണ്ടിയൂടെ ആഭിമുഖ്യത്തിൽ നടത്തിയ വർണാഭമായ ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ വിദ്യാഭ്യാസ രംഗത്തെ സംഭാവനകൾക്കു പ്രൊഫ. സണ്ണി മാത്യൂസിനെയും സാമൂഹിക സേവനരംഗത്തെ സഭാവനകൾക്കും ഷിജോ പൗലോസിനെയും കൗണ്ടിയുടെ അവാർഡ് നകി ആദരിച്ചു.

കൗണ്ടി ആസ്ഥാനത്തിനു മുന്നിൽ ഒരുക്കിയ ടെന്റിൽ മലയളികളടക്കം വലിയൊരു സദസിനെ സാക്ഷി നിർത്തി കൗണ്ടി എക്സിക്യൂട്ടിവ് ജയിംസ് ടെഡെസ്‌കോ അവാർഡുകൾ സമ്മാനിച്ചു. മറ്റ് അവാർഡ് ജേതാക്കൾ: സാമൂഹിക സേവനം: സുനീത ദേവൻ; മെഡിക്കൽ രംഗം: ഡോ. ജാഫർ എ. റാസ, ഡോ. മ്രുദുല ശുക്ല. സാംസ്‌കാരിക രംഗം: സുനിത കപൂർ; ശാസ്ത്ര സാങ്കേതിക രംഗത്തെ സംഭാവന: സുരിന്ദർ ചദ്ദ.

ഷെറീഫ്സ് ഡിപ്പാർട്ട്മെന്റിലെ പൊലീസിന്റെ കളർ ഗാർഡൊടു കൂടി ആരംഭിച്ച സമേളനത്തിൽ ഓഫീസർ ലിറ്റി തോമസ് പ്ലെഡ്ജ് ഓഫ് അലിജിയൻസ് ചൊല്ലി. മാവായിലെ ഹിന്ദു സമാജ് ക്ഷേതത്തിലെ പൂജാരി സുരു സൂര്യകാന്ത് ശുക്ല ദീപം തെളിയിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു. കൗണ്ടി എക്സിക്യൂട്ടിവ് ടെഡെസകോ ഇന്ത്യൻ പതാക ഉയർത്തി.

ടെനാഫ്ലൈ ടൗൺ കൗൺസിൽമാൻ വേണു മേനോൻ ലോകത്തിനു ഇന്ത്യ നല്കിയ സംഭാവനകളും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര പുരോഗതികളും വിവരിച്ചു.

ഓഗസ്റ്റ് 15 കൗണ്ടിയിൽ ഇന്ത്യൻ സ്വതന്ത്ര്യ ദിനമായി പ്രഖ്യപിച്ചു കൊണ്ടുള്ള ഉത്തരവ്ടെഡസ്‌കോ ടി.വി. ഏഷയുടെ എച്ച്.ആർ ഷാക്കു കൈമാറി. ഇന്ത്യൻ സ്വാതന്ത്ര്യ സമരവും കൗണ്ടിയിൽ താമസിക്കുന്ന 30000ൽ പരമുള്ള ഇന്ത്യാക്കരുടെ സേവനങ്ങളൂം അതിൽ എടുത്തു കാട്ടി.

ബിന്ധ്യ പ്രസാദിന്റെ നേത്രുത്വത്തിലൂള്ള മയൂര സ്‌കൂൾ ഓഫ് ആർട്ട്സ്, മ്യുസിക്ക് സുനിതാ അക്കാഡമി ഓഫ് മ്യൂസിക്ക്, മാവാ ഹിന്ദു സമാജ് ടെമ്പിൾ എന്നിവ ന്രുത്തവും ഗാനങ്ങളും അവതരിപ്പിച്ചു.

ബെർഗൻഫെൽഡിലെ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ചിലെ റവ. പ്രകാശ് ജേക്കബ് ജോൺ അനുഗ്രഹ പ്രാർത്ഥന നടത്തി.

ഒട്ടേറെ മലയാളികൾ പങ്കെടുത്തു. ടി.എസ്. ചാക്കോ, സജിമോൻ ആന്റണി, ജോയി ചാക്കപ്പൻ, സുനിൽ ്രൈടസ്റ്റാർ, പോൾ കറുകപ്പള്ളീൽ, എൽദോ പോൾ, ദേവസി പാലാട്ടി തുടങ്ങി ഒട്ടേറെ പേർ എത്തി.

പ്രൊഫ. സണ്ണി മാത്യൂസിനും ഷിജോ പൗലോസിനും തികച്ചും അർഹമായ അംഗീകാരമാണ് കൗണ്ടിയിൽ നിന്നു ലഭിച്ചത്. ഇത് മലയാളി സമൂഹത്തിനും അഭിമാനമായി.

1970 മുതൽ 27 വർഷം കോട്ടയം സി.എം.എസ്. കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി മാത്യുസ്
മല്ലപ്പള്ളി സ്വദേശിയാണ്. ന്യൂ മിൽഫോർഡിൽ താമസം.

ഭാര്യ സൂസൻ അദ്ധ്യാപിക. മൂന്ന് മക്കൾ സ്മിത, സ്നേഹ, സൗമ്യ. എല്ലാവരും വിവാഹിതർ

മദ്രാസ് ക്രിസ്ത്യൻ കോളേജ്, തിരുവല്ല മാർത്തോമ്മ കോളേജ്, എസ് ബി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭാസം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നു ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ ബിരുദവും നേടി. മർത്തോമ്മാ കോളജിൽ പഠിക്കുമ്പോൾ കോളജ് യൂണിയൻ സെക്രട്ടറി ആയിരുന്നു.

അഞ്ച് വർഷം നൈജീരിയൻ സർക്കാറിലും സേവനമനുഷ്ടിച്ചു19781983

സ്റ്റുഡന്റ് യൂണിയൻ പ്രവർത്തനങ്ങൾക്കു നേത്രുത്വം നല്കി. എഫക്ടിവ് കമ്യൂണിക്കേഷൻപരിശീലകനായിരുന്നു. 19921993 ൽ സിഎംഎസ് കോളേജിന്റെ 175ാം വാർഷികത്തിന്റെയും ബെഞ്ചമിൻ ബെയ്ലി ബൈസെന്റനറി ആഘോഷങ്ങളുടെയും കൺവീനറായി സേവനമനുഷ്ഠിച്ചു.

ജോർജ്ജ് സുദർശൻ സെന്റർ ഫോർ ഫിസിക്സ് & കമ്പ്യൂട്ടർ സയൻസിലെ സ്റ്റാഫിലും പ്രവർത്തിച്ചു

1997 ൽ യുഎസിലെത്തിയ ശേഷം ന്യുവാർക്ക് ഹൗസിങ് അഥോറിറ്റിയുടെ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റായി പ്രവർത്തിച്ചു. പസായിക് കമ്മ്യൂണിറ്റി കോളേജിലെ അഡ്ജംക്ട് പ്രൊഫസറും പാറ്റേഴ്സണിൽ ഹൈസ്‌കൂൾ ഇംഗ്ലീഷ് ടീച്ചറുമാണ്.

നാട്ടിൽ വൈസ് മെൻസ് ക്ലബിൽ സജീവമായിരുന്നു. സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയന്റെ ലഫ്ടനനറ്റ് റീജിയണൽ ഡയറക്ടറായി പ്രവർത്തിച്ചു.

വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്ക റീജിയൻ ചെയർമാനായും ബെഗൻ കൗണ്ടി ക്രിസ്ത്യൻ ഫെല്ലോഷിപ്പ് പ്രസിഡന്റായും പ്രവർത്തിച്ചു.

പെന്റകൊസ്റ്റൽ കോൺഫറൻസിന്റെ നാഷനൽ സെക്രട്ടറി (2005) ആയിരുന്നു. ഇപ്പോൾ ബെർഗൻ കൗണ്ടിയിലെ ഏഷ്യൻ അമേരിക്കൻ അഡൈ്വസറി കമ്മിറ്റി അംഗം.

അമേരിക്കയിൽ ദ്രുശ്യവാർത്താ മാധ്യമ രംഗത്തിനു മികച്ച സംഭാവനകൾ നല്കിയ പ്രൊഡ്യൂസറും ക്യാമറാമാനുമാണ് ഷിജോ പൗലോസ്.

എറണാകുളം കൊറ്റമം സ്വദേശിയായ ഷിജൊ നാട്ടിൽ ബിസിനസ് രംഗത്താണു പ്രവർത്തിച്ചത്. അമേരിക്കയിൽ വന്നപ്പോൾ മാധ്യമ രംഗത്തേക്ക് ചുവടു മാറി. എം.സി.എൻ. എന്ന ചാനലിനു വേണ്ടി ക്യാമറ ഓപ്പറേഷൻസ് പലരോടും ചോദിച്ച് പഠിച്ച് ക്യാമറാമാനാകുകയായിരുന്നു.

തുടർന്ന് രണ്ടു വർഷം ശാലോം ടിവിക്കു വേണ്ടി പ്രവർത്തിച്ചു. അതിനു ശേഷം ഏഷ്യാനെറ്റിന്റെ ഭാഗമായി. ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ഇപ്പോൾ പ്രൊഡക്ഷൻ കോർഡിനേറ്റർ. അമേരിക്ക ഈ ആഴ്ച, യു.എസ്. വീക്ക്ലി റൗണ്ടപ്പ് എന്നിവക്കു പിന്നിലെ മുഖ്യ ശക്തി ഷിജൊ ആണ്. അമേരിക്കൻ കാഴ്ചകളുടെ ശില്പിയായും പ്രവർത്തിച്ചു.

ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ വെല്ലുവിളികളും നേട്ടങ്ങളും മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നതിൽ ഷിജൊ മികച്ച നേതൃത്വം നല്കി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനങ്ങൾ; കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ തത്സമയ കവറേജ്; വാഷിങ്ടൺ ഡിസിയിൽ നിന്നുള്ള പ്രസിഡൻഷ്യൽ ഉദ്ഘാടനത്തിന്റെ തത്സമയ കവറേജ് എന്നിവയെല്ലാം ശ്രദ്ധേയമായ നേട്ടങ്ങളാണ്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സാങ്കേതിക മികവിനുള്ള അവാർഡ് നേടിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകൃത മീഡിയ പ്രൊഫഷണലാണ്. ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ അക്രഡിറ്റേഷനുമുണ്ട്.

ഭാര്യ ബിൻസി ആർ.എൻ. ആണ്. സ്‌കൂൾ വിദ്യാർത്ഥിനികളായ മരിയ, മരിസ എന്നിവരാണു മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP