Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ബൈബിൾ ക്വിസ് നടത്തപ്പെട്ടു

എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ ബൈബിൾ ക്വിസ് നടത്തപ്പെട്ടു

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ: എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവാനിയയുടെ ആഭിമുഖ്യത്തിൽ സി എസ് ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പി എ ദേവാലയത്തിൽവെച്ചു നടത്തപ്പെട്ട ബൈബിൾ ക്വിസിൽ വിവിധ മലയാളി ക്രൈസ്തവ സഭകളിൽ നിന്നുമുള്ള ധാരാളം പേർ ആവേശത്തോടെ പങ്കെടുത്തു. ഒക്ടോബർ 20 നു നടത്തപ്പെട്ട ബൈബിൾ ക്വിസിൽ പങ്കെടുത്ത 10 ദേവാലയങ്ങളിൽ നിന്നും ഒന്നാം സമ്മാനമായ സ്‌കറിയ ടി എബ്രഹാം (രാജൻ) മെമോറിയൽ ട്രോഫി സി എസ് ഐ ക്രൈസ്റ്റ് ചർച് ഇൻ പിഎയ്ക്കും, രണ്ടാം സമ്മാനം ഫിലാഡൽഫിയ മാർത്തോമാ ചർച്ചിനും മൂന്നാം സമ്മാനം അസെൻഷൻ മാർത്തോമാ ചർച്ചിനും ലഭിക്കുകയുണ്ടായി.

റവ തോമസ് കെ തോമസ് (സെന്റ് സ്റ്റീവൻസ് മാർത്തോമാ ചർച്ച്, ന്യൂജേഴ്സി) ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു. എക്യൂമെനിക്കൽ ചെയർമാൻ റവ. സജു ചാക്കോ, കോ ചെയർമാൻ റവ. റെനി ഫിലിപ്പ്, റവ. ഡോ. സജി മുക്കൂട്ട് എന്നിവർ സന്നിഹിതരായിരുന്നു.

പ്രോഗ്രാമിൽ പങ്കെടുത്ത എല്ലാവർക്കും, ഗ്രാൻഡ് സ്പോൺസേഴ്സായ ഷൈലാ രാജൻ, റോണി സ്‌കറിയ എന്നിവർക്കും മറ്റു എല്ലാ സ്പോൺസേഴ്സിനും പ്രോഗ്രാം കോർഡിനേറ്ററായ സുമോദ് ജേക്കബ് നന്ദി അറിയിക്കുകയുണ്ടതായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP