Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിറിൽ മുകളേലിന്റെ നോവലിന് അമേരിക്കൻ ബുക്ക് ഫെസ്റ്റിൽ അംഗീകാരം

സിറിൽ മുകളേലിന്റെ നോവലിന് അമേരിക്കൻ ബുക്ക് ഫെസ്റ്റിൽ അംഗീകാരം

ജോയിച്ചൻ പുതുക്കുളം

മേരിക്കൻ മലയാളിയും എഴുത്തുകാരനുമായ സിറിൽ മുകളേലിന്റെ Life in a Faceless World എന്ന നോവലിനു 2019 ബെസ്റ് ബുക്ക് അവാർഡിൽ 'Award-Winning Finalist'  ബഹുമതി നേടി. രണ്ടായിരത്തിൽപരം പുസ്തകങ്ങൾ മത്സരിച്ച അമേരിക്കൻ ബുക്ക് ഫെസ്റ്റിവലിൽ, മൾട്ടികൾചറൽ വിഭാഗത്തിലാണ് ഈ അംഗീകാരം നേടിയത്

കേരളത്തിൽ നിന്നുള്ള നിലാ എന്ന കുടിയേറ്റ പെൺകുട്ടിയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന ഒരു സാങ്കൽപ്പിക നോവലാണ് 'Life in a Faceless World'. ഓരോ അധ്യായവും അവരുടെ ജീവിതത്തിലെ വ്യത്യസ്തങ്ങളായ സംഭവങ്ങളെ പ്രാതിനിധാനം ചെയ്യുന്നതുവഴി, ആ പശ്ചാത്തലം ഉള്ള ആളുകളുടെ സാംസ്‌കാരിക മനോഭാവത്തെ പാശ്ചാത്യ ലോകത്തിനെ തുറന്നുകാട്ടുന്നു. യുഎസും ഇന്ത്യയും പശ്ചാത്തലമായിട്ടുള്ള കഥ, ഒരിക്കലും വേർതിരിക്കാൻ കഴിയാത്ത ഇന്ത്യൻ സാംസ്‌കാരവും സ്വഭാവങ്ങളും കുടുംബ മൂല്യങ്ങളും അനുഭവിക്കാൻ വായനക്കാരെ സഹായിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ പോരാട്ടങ്ങൾക്കിടയിൽ യഥാർത്ഥ സന്തോഷം കണ്ടെത്തുന്നതിനുള്ള രഹസ്യം ഈ പുസ്തകത്തിന്റെ പേജുകളിൽ ഒളിഞ്ഞു കിടക്കുന്നു.

കേരളത്തിലെ മലയോര കുടിയേറ്റ മേഖലയിൽനിന്ന്നും അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല നഴ്സ് മോളിയും, അമേരിക്കയിൽ ബിസിനസ് നടത്തുന്ന കോട്ടയംകാരൻ അലെക്സുംമൊക്കെ ശക്തമായ കഥാപാത്രങ്ങളായി വരുന്ന നോവലിൽ കൈപ്പുഴയും, മിന്നിയപോളീസും, വേദഗിരി മലയുമൊക്കെ പശ്ചാത്തലമാകുന്നു.

വിഭിന്ന സംസ്‌കാരങ്ങൾക്കിടയിൽ കൂടുതൽ ധാരണയും വൈവിദ്യമായ സമൂഹങ്ങൾ തമ്മിൽ സൗഹൃദം വളർത്തുവാനും, അജ്ഞതയിൽ നിന്നും പ്രവാസികളോടുള്ള ഭയത്തെയും അമർഷത്തെയും ലഘൂകരിക്കുവാനും ഈ കൃതിയിലൂടെ കഥാകാരൻ ശ്രമിക്കുന്നു.

നാം ഓരോരുത്തരും തനതായ രീതിയിൽ വ്യത്യസ്തരാണെന്നും, തങ്ങളേക്കാൾ വ്യത്യസ്തരായവരെ കൂടുതൽ മനസ്സിലാക്കുവാനും, അവരുടെ കണ്ണുകളിൽക്കൂടെയും ലോകത്തെ ദർശിച്ചു മതിലുകൾക്കു പകരം പാലങ്ങൾ പണിയുവാൻ ഉദ്ബോധിപ്പിക്കുന്ന ഇതിലെ വരികളിൽ, ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതീക്ഷ കൈവിടാതെ ആനന്ദത്തിന്റെ ഊർജം കണ്ടെത്തുവാനുള്ള രഹസ്യങ്ങളും ഒളിഞ്ഞു കിടക്കുന്നു.

അമേരിക്കയിൽ മിന്നെസോട്ടയിൽ താമസിക്കുന്ന സിറിൽ മുകളേൽ, ഒരു കഥാകൃത്തും കവിയും ഗാനരചയിതാവുമാണ്. സാധാരണക്കാരുടെ മൂല്യങ്ങളും സ്വപ്നങ്ങളും അദ്ദേഹത്തിന്റെ രചനകളെ സ്വാധീനിച്ചിരിക്കുന്നു. 2013 Inroads ഫെലോഷിപ്പും, നിരവധി അവാർഡുകളും സിറിൽ നേടിയിട്ടുണ്ട്. വിഭിന്ന സംസ്‌കാരങ്ങൾക്കിടയിൽ കൂടുതൽ ധാരണ വളർത്തുക, വിവിധ വിഭാഗങ്ങൾക്കിടയിൽ സൗഹൃദം സുഗമമാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളുടെ ലക്ഷ്യം. പുസ്തകം എല്ലാ ഫോർമാറ്റിലും ആമസോണിൽ ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP