Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രോവിൻസ് യൂത്ത് വിങ് ചാരിറ്റി ഡ്രൈവ് അവിസ്മരണീയമായി

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രോവിൻസ് യൂത്ത് വിങ് ചാരിറ്റി ഡ്രൈവ് അവിസ്മരണീയമായി

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രോവിൻസ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവ് ജനപങ്കാളിത്തംകൊണ്ട് വൻ വിജയമായി. ന്യൂജേഴ്‌സി മോണ്ട് ക്ലയറിൽ ലഹരിക്ക് അടിമപ്പെട്ട് സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ യുവതികളെ ലഹരി വിമുക്തമാക്കി പുനരധിവസിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന 'റിയൽ ഹൗസ് ഇൻകി'ലെ അന്തേവാസികൾക്ക് ആവശ്യമായ സാധനങ്ങൾ വിവിധ സംഘടനകളിൽ നിന്നും, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളിൽ നിന്നും സമാഹരിച്ച് മെയ് 31-ന് ഞായറാഴ്ച റിയൽ ഹൗസ് ഇൻകിന്റെ അധികാരികൾക്ക് യൂത്ത് വിങ് കോർഡിനേറ്റർ പിന്റോ ചാക്കോയും, ചാരിറ്റി കോർഡിനേറ്റർ നെവിൻ വർഗീസും കൈമാറി.

യൂത്ത് വിംഗിന്റെ സാമൂഹ്യ പ്രതിബദ്ധതയെ റിയൽ ഹൗസ് ഇൻക് ഡയറക്ടർ വൂബൽ ഫെബറിസ് പ്രകീർത്തിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. യൂത്ത് വിങ് രൂപീകരിച്ചപ്പോൾ നാം നിലനിൽക്കുന്ന സമൂഹത്തിനുവേണ്ടി എന്തു ചെയ്യണം എന്ന ചിന്തയിൽ നിന്നാണ് പ്രഥമ പദ്ധതി എന്ന നിലയിൽ ചാരിറ്റി ഡ്രൈവ് നടത്താൻ അംഗങ്ങൾ തീരുമാനിച്ചതെന്നു പറഞ്ഞ പിന്റോ അത് വിജയകരമാക്കാൻ സഹായിച്ച യൂത്ത് വിങ് അംഗങ്ങളായ റീനു വർഗീസ്, ജസ്റ്റിൻ ഫിലിപ്പ്, നെവിൻ വർഗീസ്, ജോയൽ ഷാജി, അലക്‌സ് സക്കറിയ, റൂത്ത് സക്കറിയ എന്നിവരുടെ ഉത്സാഹത്തേയും ആത്മ സമർപ്പണത്തേയും അനുമോദിച്ചു.

യൂത്ത് വിംഗിന്റെ ക്രിയാത്മകമായ പ്രവർത്തനത്തെ ന്യൂജേഴ്‌സി പ്രോവിൻസ് ഭാരവാഹികളായ ആൻഡ്രൂ പാപ്പച്ചൻ, തങ്കമണി അരവിന്ദൻ, റ്റി.വി. ജോൺ, സോമൻ ജോൺ, ജോൺ സക്കറിയ, അനിൽ പുത്തൻചിറ എന്നിവർ അനുമോദിച്ചു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP