Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷിക്കാഗോ മേയർ സ്ഥാനാർത്ഥി റ്റോണി ഫ്രിക്ക് വിഗളിനു ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണം നല്കി

ഷിക്കാഗോ മേയർ സ്ഥാനാർത്ഥി റ്റോണി ഫ്രിക്ക് വിഗളിനു ഇന്ത്യൻ കമ്യൂണിറ്റി സ്വീകരണം നല്കി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷിക്കാഗോയിൽ മേയർ ഇലക്ഷന് ഏറ്റവും വാശിയേറിയ മത്സരമാണ് നടക്കുന്നത്. അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ കൗണ്ടിയായ കുക്ക് കൗണ്ടി പ്രസിഡന്റ് റ്റോണി ഫ്രിക്ക് വിഗളും, മുൻ യു.എസ്. ഫെഡറൽ പ്രോസിക്യൂട്ടറുമായ ലോറി ലൈറ്റ് ഫുറ്റയും തമ്മിലാണ് മത്സരം.

ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളായ ഡോ. വിജയ് പ്രഭാകർ, ഡോ. ശ്രീനിവാസ് റെഡ്ഡി, എഫ്.ഐ.എ ചെയർമാൻ സുനിൽ ഷാ, ഗോപിയോ ഷിക്കാഗോ ചെയർമാൻ ഗ്ലാഡ്സൻ വർഗീസ്, ഇന്ത്യൻ ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. സുരേഷ് റെഡ്ഡി, എൻ.എഫ്.ഐ.എ പ്രസിഡന്റ് സോഹൻ ജോഷി എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി. യു.എസ് കോൺഗ്രസ് മാൻ ഡാനി ഡേവിസ് മുഖ്യാതിഥിയായിരുന്നു.

സ്വീകരണ ചടങ്ങിൽ റ്റോണി ഫ്രിക്ക് വിഗൾ ഷിക്കാഗോയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന വികസനങ്ങളുടെ പട്ടിക വിവരിക്കുകയുണ്ടായി. കഴിഞ്ഞ എട്ടുവർഷം കുക്ക് കൗണ്ടിയുടെ ബജറ്റ് ബാലൻസ് ചെയ്തതും, പലവിധ വികസനങ്ങൾ നടത്തിയതും വോട്ടർമാർ ഓർക്കുമെന്നു അവർ പറയുകയുണ്ടായി. അമേരിക്കയിലെ വിവിധ രാഷ്ട്രീയ നേതാക്കൾ റ്റോണി ഫ്രിക്ക് വിഗളിനെ എൻഡോഴ്സ് ചെയ്യുകയുണ്ടായി. ഇന്ത്യൻ കമ്യൂണിറ്റിയലെ വിവിധ സാമൂഹിക,സാംസ്‌കാരിക, സംഘടനാ നേതാക്കൾ അവരുടെ പിന്തുണ റ്റോണിയുടെ ഇലക്ഷൻ കാമ്പയിനു നേരുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP