Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് രൂപംകൊണ്ടു

കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് രൂപംകൊണ്ടു

ജോയിച്ചൻ പുതുക്കുളം

കാലിഫോർണിയ: സനോസ കേന്ദ്രമാക്കി വളർന്ന് വരുന്ന വോളിബോൾ കായികതാരങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി പുതുമയേറിയ ആശയങ്ങളുമായി ഈ വർഷത്തിന്റെ ആരംഭത്തിൽ ആന്റണി ഇല്ലിക്കാട്ടിന്റെ ഭവനത്തിൽ കൂടിയ കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഒരുകൂട്ടം കായികപ്രേമികൾ കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് എന്ന പുതിയ പ്രസ്ഥാനത്തിന് രൂപം നൽകാൻ ഐകകണ്ഠേന തീരുമാനമെടുത്തു.

പ്രസ്തുത ക്ലബ്ബിന്റെ ഉദ്ഘാടനം ഏപ്രിൽ 13-നു ഫെയർഫീൽഡിലെ അലൻ വിറ്റ് ജിമ്മിൽ വച്ച് പ്രശസ്ത അമേരിക്കൻ ബാഡ്മിന്റൻ താരം രാജു റായ് (2003 ബ്രോൺസ് മെഡൽ ചാമ്പ്യൻ, പാൻ അമേരിക്കൻ ഗെയിംസ് ഡൊമിനിക്കൻ റിപ്പബ്ലിക്) നിർവ്വഹിക്കുന്നു. തദവസരത്തിൽ പ്രസ്തുത വേദിയിൽ വെസ്റ്റേൺ റിജിയനിലെ കായികതാരങ്ങളെ അണിനിരത്തിക്കൊണ്ട് വാശിയേറിയ ഒരു ടൂർണമെന്റാണ് സംഘാടകർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒന്നും രണ്ടും സ്ഥാനം കൈവരിക്കുന്ന വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും യഥാക്രമം നൽകുന്നു.

കഴിഞ്ഞ രണ്ടു വർഷമായി നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളികളുടെ വോളിബോൾ മാമാങ്കമായ ജിമ്മി ജോർജ്ജ് വോളിബോൾ ടൂർണമെന്റിലും, ലൂക്കാച്ചൻ വോളിബോൾ മെമോറിയൽ ടൂർണമെന്റിലും പങ്കുചേർന്നുകൊണ്ട് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് മാസ്മരികമായ പ്രകടനം കാഴ്ചവച്ച് എതിരാളികളോട് ഇഞ്ചിഞ്ച് പോരാടിയ ചുറുചുറുക്കുള്ള കൊച്ച് കായികതാരങ്ങളെയാണ് ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് വാർത്തെടുക്കുന്നത്.

2019 ലെ 14-മത് ലൂക്കാച്ചൻ വോളിബോൾ ടൂർണമെന്റ് സെപ്റ്റംബർ ഒന്നാം തീയതി സാനോസയിൽ വച്ച് പ്രസ്തുത ക്ലബ്ബ് ആതിഥേയത്വം വഹിക്കുന്നു. ഈ ടൂർണമെന്റിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ കായിക വോളിബോൾ പ്രേമികളെയും ഭാരവാഹികൾ വിനീതമായി സ്വാഗതം ചെയ്യുന്നു.

പ്രഥമ ക്ലബ്ബിന്റെ ചെയർപേഴ്സൺ ആയി പ്രേമ തെക്കേക്കും പ്രസിഡന്റായി ആന്റണി ഇല്ലിക്കാട്ടിലും സെക്രട്ടറിയായി രാജു വർഗ്ഗീസും ജോയിന്റ് സെക്രട്ടറിയായി ടോമി പഴയംപള്ളിയും ട്രഷറർ ആയി ജോസുകുട്ടി മഠത്തിലും ജോയിന്റ് ട്രഷറർ ആയി ടോമി വടുതലയും ചുമതല ഏറ്റെടുത്തിരിക്കുന്നു ആന്റണി ഇല്ലിക്കാട്ടിൽ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP