Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പതിനാലാമത് എൻ.കെ. ലൂക്കോസ് ടൂർണമെന്റിന് കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ക്ലബ് ആതിഥേയത്വം വഹിക്കും

പതിനാലാമത് എൻ.കെ. ലൂക്കോസ് ടൂർണമെന്റിന് കാലിഫോർണിയ ബ്ലാസ്റ്റേഴ്സ് ക്ലബ് ആതിഥേയത്വം വഹിക്കും

ജോയിച്ചൻ പുതുക്കുളം

സാനോസെ: നോർത്ത് അമേരിക്കയിലെ വോളിബോൾ കായിക ലോകത്തെ ഇതിഹാസതാരമായിരുന്ന എൻ.കെ. ലൂക്കോസിന്റെ പാവന സ്മരണയ്ക്കായി വർഷംതോറും നടത്തിവരുന്ന വോളിബോൾ ടൂർണമെന്റിനു 2019-ൽ ആതിഥേയത്വം വഹിക്കുന്നത് കാലിഫോർണിയയിലെ സാൻഹൊസെ കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലാസ്റ്റേഴ്സ് വോളിബോൾ ക്ലബാണ്.

സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ നടക്കുന്ന ഈ കായിക സുദിനത്തിൽ പന്ത്രണ്ടോളം സ്റ്റേറ്റുകളിൽ നിന്നായി ടീമുകൾ പ്രതിനിധാനം ചെയ്യുന്നു. വമ്പിച്ച ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന വാശിയേറിയ ഈ കായിക മാമാങ്കം സാനോസയിലെ ഇൻഡിപെൻഡൻസ് ഹൈസ്‌കൂളിൽ (617 North Jackosn Ave, Sanjose, CA 95133) വച്ച് നടക്കും.

നോർത്ത് അമേരിക്കയിലെ എല്ലാ കായികപ്രേമികളേയും ആന്റണി ഇല്ലിക്കാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതി സ്വാഗതം ചെയ്യുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് എയർപോർട്ടിൽ നിന്നും സൗജന്യ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. സാൻജോസിലെ ക്രൗൺപ്ലാസാ സിലിക്കൺവാലി ( 777 Bellew Dr, Milpitas, CA 95035) ഹോട്ടൽ സമുച്ചയമാണ് കായികതാരങ്ങൾക്കും കാണികൾക്കുമായി താമസിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ഇളവുകളിലുള്ള ഗ്രൂപ്പ് ബുക്കിംഗിനു ഹോട്ടലുമായി ബന്ധപ്പെടാം. (ക്രൗൺപ്ലാസാ ഹോട്ടൽ: 408 321 9500) എയർപോർട്ട് ഷട്ടിൽ സർവീസ് രാവിലെ 5.30 മുതൽ രാത്രി 10.30 വരെ സൗജന്യമായി ലഭിക്കുന്നതാണ്.

ടൂർണമെന്റിന്റെ വിജയത്തിനായി ക്ലബ് പ്രസിഡന്റ് ആന്റണി ഇല്ലിക്കാട്ടിൽ, ചെയർപേഴ്സൺ പ്രേമ തെക്കേക്ക്, സെക്രട്ടറി രാജു വർഗീസ്, ജോയിന്റ് സെക്രട്ടറി ടോമി പഴേമ്പള്ളിൽ, ട്രഷറർ ജോസുകുട്ടി മഠത്തിൽ, ജോയിന്റ് ട്രഷറർ ടോമി വടുതല, പി.ആർ.ഒ സാജു ജോസഫ് എന്നിവർ പ്രവർത്തിച്ചുവരുന്നു. കൂടുതൽ വിവരങ്ങൾക്ക്: ആന്റണി ഇല്ലിക്കാട്ടിൽ (408 888 7516). പി.ആർ.ഒ സാജു ജോസഫ് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP