Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

' കൈകോർത്ത് ഷിക്കാഗോ മലയാളികൾ' കോവിഡ് പ്രതിരോധത്തിനായി കെയർ & ഷെയറുമായി സഹകരിച്ച് മലയാളി സമൂഹത്തിന് കൈത്താങ്ങാകുന്നു

' കൈകോർത്ത് ഷിക്കാഗോ മലയാളികൾ' കോവിഡ് പ്രതിരോധത്തിനായി കെയർ & ഷെയറുമായി സഹകരിച്ച് മലയാളി സമൂഹത്തിന് കൈത്താങ്ങാകുന്നു

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: കോവിഡ് 19 ന്റെ പ്രതിരോധത്തിനായി രൂപീകരിച്ച കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മയുടെ പ്രവർത്തങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുവാൻ ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെയർ & ഷെയർ എന്ന സന്നദ്ധ സംഘടന മുന്നോട്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സഹായം അർഹിക്കുന്നവരെ സഹായിക്കുവാനായി കെയർ & ഷെയർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുവാൻ വേണ്ടിയാണ് കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന കൂട്ടായ്മയുമായി സഹകരിക്കുന്നത്. അർഹരായ കുടുംബങ്ങൾക്ക് സൗജന്യ പലവ്യഞ്ജനം നൽകുവാൻ വേണ്ടിയുള്ള പദ്ധതിയുടെയും, ആശുപത്രികളിൽ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് KN95 മാസ്‌കുകൾ ലഭ്യമാക്കുന്ന പദ്ധതിയുടെയും പ്രവർത്തനച്ചുമതലയാണ് കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മക്ക് കെയർ & ഷെയർ നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 40,000 ഡോളറിൽ താഴെ വാർഷിക വരുമാനമുള്ള 100 കുടുംബങ്ങൾക്ക് 300 ഡോളർ വരെയുള്ള പലവ്യഞ്ജനം (grocery) ഷിക്കാഗോ പ്രദേശത്തെ മലയാളി ഗ്രോസറി കടകൾ വഴിയായി സൗജന്യമായി ലഭ്യമാക്കും. ഷിക്കാഗോ പ്രദേശത്ത് നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി 30,000 ഡോളർ കെയർ & ഷെയർ ചിലവൊഴിക്കും. ഇതിനു പുറമെയാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി KN 95 മാസ്‌കുകൾ നൽകുന്നത്. യോഗ്യരായ 500 പേർക്ക് നാല് മാസ്‌കുകൾ വീതം 2000 മാസ്‌കുകളാണ് വിതരണം ചെയ്യപ്പെടുന്നത്. ഈ പദ്ധതികൾക്ക് പുറമെ ഷിക്കാഗോയിലും സിയാറ്റിലിലും കൂടി 21000 ഡോളർ ചിലവൊഴിച്ച് യോഗ്യരായവർക്ക് ഫുഡ് ബാങ്കുകൾ വഴിയായി 80000പേർക്കുള്ള ഭക്ഷണം നല്കുന്നതിനായും 10000 ഡോളർ സിയാറ്റിലിൽ ഭാവനരഹിതർക്ക് രക്ഷാകേന്ദ്രങ്ങൾ ഒരുക്കുന്നതിനുമായും പദ്ധതികൾ കെയർ & ഷെയർ നടപ്പിലാക്കുന്നുണ്ട്.

1990 മുതൽ ഷിക്കാഗോയിൽ നിന്നും പ്രവർത്തിക്കുന്ന കെയർ&ഷെയർ, സ്ഥിരമായി നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുറമെ, പല പ്രതിസന്ധിഘട്ടങ്ങളിലും മലയാളി സമൂഹത്തിന് തുണയായി മുന്നോട്ട് വന്നിട്ടുണ്ട്. പ്രളയ കെടുതിയിൽ സഹായം എത്തിക്കുവാൻ ചെയ്ത പ്രവർത്തനങ്ങളെ കേരളം സർക്കാർ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. പ്രളയകാലത്ത് 22 കോടി രൂപ മുഖ്യ മന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്തത് കൂടാതെ 235000 ഡോളർ മുടക്കി 45 വീടുകൾ പണിതു കൊടുത്തുകൊണ്ട് ജീവകാരുണ്യ പ്രവർത്തികളിൽ മാതൃകയായിട്ടുണ്ട്. ഷിക്കാഗോയിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും സാമ്പത്തിക വിദഗ്ധനുമായ ടോണി ദേവസ്യ പ്രസിഡണ്ട് ആയും, പ്രസിദ്ധ ടാക്‌സ് കൺസൽട്ടന്റും & സാമ്പത്തികോപദേഷ്ടാവുമായ ആൻഡ്രൂ തോമസ് CPA സെക്രട്ടറിയായും കെയർ & ഷെയർ നെ നയിക്കുന്നു.

ചുരുങ്ങിയ ആഴ്ചകൾ കൊണ്ട് തന്നെ മലയാളി സമൂഹത്തിന് കൈത്താങ്ങായി മാറികൊണ്ട് , നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന് മാതൃകയായ കൈകോർത്ത് ഷിക്കാഗോ മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മയുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ കെയർ & ഷെയർ ന് അതിയായ സന്തോഷവും അഭിമാനവുമാണ് എന്ന് കെയർ & ഷെയർ നെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ടോണി ദേവസ്യ അറിയിച്ചു. മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതികളെ ആത്മാർത്ഥതയോടെയും നിസ്വാർത്ഥതയോടെയും അർഹരായവരിലേക്ക് എത്തിക്കുവാൻ കൈകോർത്ത് ഷിക്കാഗോ മലയാളിക്ക് സാധിക്കും എന്നുള്ള ഉത്തമ വിശ്വാസമുള്ളതിനാലാണ് ഈ പദ്ധതികളുടെ പൂർത്തീകരണത്തിനായി അവരെ തെരെഞ്ഞെടുത്തത് എന്നും കഴിഞ്ഞ കുറെ ആഴ്ചകളായി കൈകോർത്ത് ഷിക്കാഗോ നടത്തിവരുന്ന നിസ്വാർത്ഥ സേവനങ്ങൾ തികച്ചും മാതൃകാപരമാണ് എന്ന് സെക്രട്ടറി ആൻഡ്രൂ തോമസ് CPA അറിയിച്ചു. മലയാളി സമൂഹത്തോടൊപ്പം ഒരു താങ്ങായി തണലായി കെയർ & ഷെയർ എന്നും ഉണ്ടായിരിക്കും എന്ന് അദ്ദേഹം അറിയിച്ചു.

ഗ്രോസറിയുടെയും മാസ്‌കുകളുടെയും വിതരണത്തിനായി കൈകോർത്ത് ഷിക്കാഗോ മലയാളി കൂട്ടായ്മയെ തെരെഞ്ഞെടുത്തതിന്, കൂട്ടായ്മക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബിജി സി മാണി എന്നിവർ നന്ദി അറിയിച്ചു. വര്ഷങ്ങളായി മലയാളി സമൂഹത്തിന് സഹായമായി എന്നും നിലകൊണ്ടുവന്ന കെയർ & ഷെയറുമായി സഹകരിക്കുവാൻ സാധിച്ചത് ഒരു ഭാഗ്യമായി കരുതുന്നു എന്ന് അവർ സംയുക്ത പ്രസ്താവനയിൽ പ്രസ്താവിച്ചു. ഈ പദ്ധതികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കൈകോർത്ത് ഷിക്കാഗോ മലയാളിയുടെ ടോൾ ഫ്രീ നമ്പരിൽ (1-833-353-7252) ബന്ധപ്പെടണം എന്ന് അറിയിച്ചു. കെയർ & ഷെയർ നെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കായി www.careandshare.com സന്ദർശിക്കുക. കെയർ & ഷെയർ ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവനകൾ നൽകി പങ്കാളിയാകുവാൻ ആഗ്രഹിക്കുന്നവർ 815-588-1403 എന്ന നമ്പരിലോ [email protected] എന്ന ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP