Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാലസിൽ ഇന്ത്യൻ കോൺസുലേറ്റ് ഏകദിന വിസ ക്യാമ്പ് 18 ന്

ഡാലസിൽ ഇന്ത്യൻ കോൺസുലേറ്റ് ഏകദിന വിസ ക്യാമ്പ് 18 ന്

പി.പി.ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ചു ഏകദിന കോൺസുലർ ക്യാമ്പ് ഡാലസിൽ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 18 നു രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ 11321 വെബ്ചാപ്പൽ റോഡിലുള്ള ജെയിൻ സൊസൈറ്റി ഓഫ് നോർത്ത് ടെക്സാസിലാണ് ക്യാമ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

അമേരിക്കൻ പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജർക്ക് ഒസിഐ, വിസ, റിനൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കാവശ്യമായ അപേക്ഷകളും ആവശ്യമായ രേഖകളുമായി ക്യാമ്പിൽ എത്തിയാൽ അവ പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം ഹൂസ്റ്റൺ സികെജിഎസ് ഓഫീസിൽ അയയ്ക്കുവാൻ കഴിയും. ഇതുമൂലം കാലതാമസം ഒഴിവാക്കുവാൻ കഴിയുമെന്നും കോൺസുലേറ്റ് അറിയിച്ചു.

കോൺസുലേറ്റ് ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. www.iant.org (ഐഎഎൻടി.ഓർഗ) എന്നീ വെബ് സൈറ്റിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP