Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡാളസ്സ് കേരള അസ്സോസിയേഷനിൽ സ്വാതന്ത്ര്യദിനാചരണം ജൂലായ് 4ന്

ഡാളസ്സ് കേരള അസ്സോസിയേഷനിൽ സ്വാതന്ത്ര്യദിനാചരണം ജൂലായ് 4ന്

പി പി ചെറിയാൻ

ഗാർലന്റ്: ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ് എഡുക്കേഷൻ സെന്ററും സംയുക്തമായി അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

ജൂലായ് 4 വ്യാഴാഴ്ച രാവിലെ 9 മുതൽ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ശേഷം, സ്പോർട്ട്സ്, ഗെയിംസ് വിനോദ പരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്വാതന്ത്ര്യദിന ചടങ്ങില് പങ്കെടുക്കുവാൻ താൽപര്യമുള്ളവർ വിവരം മുൻകൂട്ടി അസ്സോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ, ജോർജ് ജോസഫ് വിലങ്ങോലിൽ എന്നിവരുമായി ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ജൂൺ 30 ന് മുമ്പായി രജിസ്ട്രർ ചെയ്യേണ്ടതാണെന്നും ഇവർ പറയുന്നു. നിബന്ധനകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: ഡാനിയേൽ കുന്നേൽ-469 274 3456, ജോർജ് ജോസഫ്-817 466 7383

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP