Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എം.എൻ.കാരശ്ശേരിക്ക് ഡാളസ് കേരള അസ്സോസിയേഷൻ സ്വീകരണം നൽകി

എം.എൻ.കാരശ്ശേരിക്ക് ഡാളസ് കേരള അസ്സോസിയേഷൻ സ്വീകരണം നൽകി

പി.പി.ചെറിയാൻ

ഡാളസ് : രാഷ്ട്രീയ, സാഹിത്യ, കലാ സാംസ്‌കാരിക രംഗത്തെ അതികായകനും, അറിയപ്പെടുന്ന സാഹിത്യ വിമർശകനും, പ്രഭാഷകനുമായി എം.എൻ.കാരശ്ശേരി എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന മൊഹിയുദീൻ നടുകണ്ടിയിൽ കാരശ്ശേരിക്ക് ഡാളസ് കേരള അസ്സോസിയേഷൻ ഉജ്ജ്വല സ്വീകരണം നൽകി. കേരള അസ്സോസിയേഷൻ ഓഫീസിൽ ഓഗസ്റ്റ് 10 ശനിയാഴ്ച വൈകീട്ട് എത്തിച്ചേർന്ന കാരശ്ശേരിയെ ഐ.വർഗീസ് പീറ്റർ നെറ്റോ, റോയ് കൊടുവത്ത്, ഡാനിയേൽ കുന്നേൽ, ജോസ് ഓച്ചാലിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു

തുടർന്ന് കോൺഫ്രൻസ് ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം എംഎൻ കാരശ്ശേരി ഉൽഘാടനം ചെയ്തു. സാഹിത്യവും അധികാരവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു മണിക്കൂറിലധികം നീണ്ടുനിന്ന അർത്ഥ സംപുഷ്ടവും, സരസഗംഭീകരവുമായ പ്രസംഗം കേൾവിക്കാരിൽ നവ്യാനുഭൂതി പകർന്നു. സദസ്യരിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് ഉചിതമായ മറുപടി നൽകി.

കേരള അസ്സോസിയേഷൻ പ്രസിഡന്റ് റോയ് കൊടുവത്ത് സ്വാഗതം പറഞ്ഞു. ലാനാ ജനറൽ സെക്രട്ടറി ജോസൻ ജോർജ്ജ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. അനുപമ സാം, റോസമ്മ ജോർജ്ജ്, സുരേഷ് അച്ചുതൻ, ദീപക് നായർ, ദീപാ സണ്ണി, ഗ്ലെൻണ്ട ജോർജ്, തോമസ് വർഗീസ്, ജോയ് ആന്റണി, ഹരിദാസ് തങ്കപ്പൻ, രാജൻ ഐസക്ക്, ഷിജു ജോർജ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കെ.എൽ.എസ്. പ്രസിഡന്റ് ജോസ് ഓച്ചാലിൽ മോഡറേറ്ററായിരുന്നു. ഡാളസ്സിൽ വളർന്നു വരുന്ന കലാകാരനും, നാടക നടനും, എഴുത്തുകാരനുമായ അനശ്വർ മാമ്പിള്ളിയാണ് സാംസ്കാരിക സമ്മേളനം വിജയിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP