Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാലസ് മാർത്തോമ്മ യുവജനസഖ്യം നഴ്സുമാരെ ആദരിച്ചു

ഡാലസ് മാർത്തോമ്മ യുവജനസഖ്യം നഴ്സുമാരെ ആദരിച്ചു

പി.പി. ചെറിയാൻ

മസ്‌കിറ്റ് (ഡാലസ്): നഴ്സസ് വാരാഘോഷത്തിന്റെ സമാപനദിനമായ ഞായറാഴ്ച ഡാലസ് സെന്റ് പോൾസ് മാർത്തോമ യുവജനസഖ്യം നഴ്സുമാരെ ആദരിച്ചു.

ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന സമ്മേളനത്തിൽ റവ. മാത്യു ജോസഫ് (മനോജച്ചൻ) അധ്യക്ഷത വഹിച്ചു. മലയാളികളുടെ വളർച്ചയിൽ കേരളത്തിൽ നിന്നും ദശാബ്ദങ്ങൾക്ക് മുമ്പ് ഇവിടെ എത്തിയ നഴ്സുമാരുടെ പങ്ക് നിർണ്ണായകമായിരുന്നുവെന്നും ആതുര ശുശ്രൂഷ രംഗത്തെ മലയാളി നഴ്സുമാർ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണെന്നും മനോജച്ചൻ പറഞ്ഞു.

നഴ്സുമാരെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും റോസാപുഷ്പങ്ങൾ സമ്മാനിച്ചു. മാതൃദിനത്തിൽ തന്നെ ഇങ്ങനെ ഒരു ചടങ്ങ് സംഘടിക്കുവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് യുവജന സംഖ്യം സെക്രട്ടറി അലക്സ് ജേക്കബ് പറഞ്ഞു. നഴ്സുമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിൽ കൊച്ചുകുട്ടികൾ ആലപിച്ച ഗാനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. റോബിൻ ചേലങ്കരി ബേബി ജോർജ് (ഷാജി) സിബു ജോസഫ്, അജു മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP