Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കിങ് ഓഫ് ലോംഗ് ഐലന്റ് അവാർഡ് ദിലീപ് ചൗഹാന്

'കിങ് ഓഫ് ലോംഗ് ഐലന്റ് അവാർഡ് ദിലീപ് ചൗഹാന്

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ വംശജർ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹമായ സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയുടെ സമഗ്ര പുരോഗമനത്തിനായി വാദിക്കുകയും അക്ഷീണം പ്രവർത്തിക്കുകയും ചെയ്യുന്ന ഇന്ത്യൻ വംശജൻ ദിലീപ് ചൗഹാന്റെ കിരീടത്തിലേക്ക് മറ്റൊരു പൊൻ തൂവൽ കൂടി. ലോംഗ് ഐലന്റിലെ ബിസിനസ്സ് നെറ്റ് വർക്കിങ് സംഘടനയായ സ്റ്റാർ നെറ്റ്‌വർക്ക് നൽകി വരുന്ന ''കിങ്‌സ് ഓഫ് ലോംഗ് ഐലന്റ്'' അവാർഡിന്റെ 2017-ലെ ജേതാവായി ദിലീപ് ചൗഹാൻ പ്രഖ്യാപിക്കപ്പെട്ടു.

വിവിധ മേഖലയിൽ സമൂഹ നന്മക്കായി പ്രവർത്തിക്കുന്ന എല്ലാ സമൂഹത്തിലുമുള്ള ലോംഗ് ഐലന്റ് നിവാസികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രമുഖ വ്യക്തികൾക്ക് നൽകുന്ന ബഹുമതിയാണിത്. സൗത്ത് ഏഷ്യൻ-അമേരിക്കൻ സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിനായി കാഴ്ചവെച്ച സമർപ്പണ സേവനം പരിഗണിച്ചാണ് ദിലീപ് ഈ അവാർഡിന് അർഹനായത്.

ഏപ്രിൽ 6-ന് വൈകിട്ട് ഗ്രേറ്റ്‌നെക്കിലുള്ള ലെനോർഡ്‌സ് ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ നാനാ മേഖലകളിലും വിവിധ സമൂഹത്തിലും ഉൾപ്പെട്ട നൂറു കണക്കിന് പ്രമഖ വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ ഇവന്റ് സംഘാടക വിക്‌ടോറിയ സ്‌നെപ്‌സ്-യുനിസ് ''കിങ്‌സ് ഓഫ് ലോംഗ് ഐലന്റ്'' അവാർഡ് ദിലീപിന് സമ്മാനിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ചുവന്ന പരവതാനിയിലൂടെ അവാർഡ് സ്വീകരിക്കാനായി നടന്നു നീങ്ങിയ ദിലീപിനെ വിവിധ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കാണികൾ വൻ കരഘോഷത്തോടെ ആനയിച്ചു.

ന്യൂയോർക്ക് നാസ്സോ കൗൺഡിയിൽ കംട്രോളർ ജോർജ്ജ് മറഗോസിന്റെ ആഫീസിൽ സൗത്ത് ഈസ്റ്റ് ഏഷ്യൻ അഫയേഴ്‌സ് ഡയറക്ടറായും കംട്രോളറുടെ സീനിയർ അഡൈ്വസറായും പ്രവർത്തിക്കുന്ന ദിലീപ് ചൗഹാൻ ലോംഗ് ഐലന്റിലെ വിവിധ സംഘടനകളിലൂടെ സമൂഹനന്മക്കായി പല മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ഇതിന് മുമ്പും വിവിധ അവാർഡുകൾ കരസ്ഥമാക്കിയ ദിലീപ് ചൗഹാനെ ആദരിക്കുന്നതിന്റെ ഭാഗമായി 2016 നവംബർ 12ന് ന്യൂയോർക്കിലെ 6-ാം കോൺഗ്രഷനൽ ഡിസ്ട്രക്ട് കോൺഗ്രസ് വുമൻ ഗ്രേസ് മെംഗ് നവംബർ 12 ''ദിലീപ് ചൗഹാൻ ദിനം'' ആയി ന്യൂയോർക്കിന് സമർപ്പിച്ചിരുന്നു. 'ഗെയ്റ്റ്‌വേ ടു സൗത്ത് ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് ന്യൂയോർക്ക്' എന്ന പ്രബന്ധത്തിലൂടെ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ കോൺഗ്രസ് അംഗങ്ങൾക്കും, സ്റ്റേറ്റ് സെനറ്റർമാർക്കും അസ്സംബ്ലി അംഗങ്ങൾക്കും ന്യൂയോർക്കിലെ മറ്റ് സാമാജികർക്കും കഴിഞ്ഞ പത്ത് വർഷമായി ഏഷ്യൻ സമൂഹത്തെപ്പറ്റിയും ഇന്ത്യൻ സമൂഹത്തെപ്പറ്റിയും ധാരാളം അറിവ് ചൗഹാൻ പകർന്നു നൽകുന്നു.

ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ചൗഹാൻ, സിറ്റി ഹാൾ പൊളിറ്റിക്കൽന്യൂസ് ''പൊളിറ്റിക്കൽ റൈസിങ് സ്റ്റാർ ഫോർട്ടി അൺടർ ഫോർട്ടി'' (ജീഹശശേരമഹ ഞമശശെിഴ ടമേൃ 40 ൗിറലൃ 40) എന്ന പദവി നൽകി ആദരിച്ച ആദ്യ സൗത്ത് ഏഷ്യൻ അമേരിക്കനാണ്. ഗുജറാത്തി സമാജ് ഓഫ് ന്യൂയോർക്ക് ചെയർമാനായി പ്രവർത്തിച്ച അദ്ദേഹം അസ്സോസിയേഷൻ ഓഫ് അമേരിക്കൻ ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (അഅജക) എന്ന സംഘടനയുടെ അഡൈ്വസറാണ്. സൗത്ത് ഏഷ്യൻ അമേരിക്കൻ വോയ്‌സ് (ടഅഅഢഛകഇഋ) ബോർഡ് മെംബറായും, സർവ്വീസ് നൗ ഫോർ അഡൾട്ട് പേഴ്‌സൺസിന്റെ (ടചഅജ) ഓണററി ഡയറക്ടറായും ന്യൂയോർക്ക് ഗുജറാത്തി സമാജ്, ന്യൂയോർക്ക് ബ്രാഹ്മിൺ സൊസൈറ്റി എന്നിവയിലെ അംഗമായും പ്രവർത്തിക്കുന്നു. നാസ്സോ കൗൺഡി നിവാസികളായ ന്യൂനപക്ഷക്കാരുടെ സമഗ്രവികസനത്തിന് ധാരാളം സംഭാവനകളാണ് ചൗഹാൻ നൽകിയിട്ടുള്ളത്.

നിവാസികൾക്ക് അവരുടെ ഉത്തരവാദിത്വ ബോധം വർദ്ധിപ്പിക്കുന്നതിനും വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും ആവശ്യമുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്ന കമ്മ്യൂണിറ്റി റിലേഷൻസ് ഡിപ്പാർട്ട്‌മെ????ന്റിലൂടെ ചൗഹാൻ പ്രവർത്തിക്കുന്നു. ദിലീപ് ചൗഹാൻ നയിക്കുന്ന 'വോട്ടർ രജിസ്‌ഷ്രേൻ' സംരംഭത്തിൽ സഹകരിച്ച് വോട്ടർ ലിസ്റ്റിൽ പേര് ചേർത്ത് ഇലക്ഷൻ സമയത്ത് സമ്മതിദാനാവകാശം രേഖപ്പെടുത്തി നമുക്ക് അർഹതപ്പെട്ട അവകാശങ്ങൾ നേടി എടുക്കാൻ എല്ലാ മലയാളികളും താല്പര്യപ്പെടണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP