Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡിഎംഎയുടെ ബോളിവുഡ് ഡാൻസ് മത്സരം 'ഡാൻസ് ധമാക' വൻ വിജയം

ഡിഎംഎയുടെ ബോളിവുഡ് ഡാൻസ് മത്സരം 'ഡാൻസ് ധമാക' വൻ വിജയം

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്: മിഷിഗണിലെ ഡാൻസ് പ്രേമികൾക്കായി ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ (ഡി.എം.എ.) ഒരുക്കിയ ബോളിവുഡ് ഡാൻസ് മത്സരം 'ഡാൻസ് ധമാക (Dance Dhamaka)' വൻ വിജയമായി. ഏപ്രിൽ 28-നു ഞായറാഴ്ച നടന്ന മത്സരത്തിന് പ്രസിഡന്റ് മനോജ് ജയ്ജി സ്വാഗതം ആശംസിച്ചു. മിഷിഗൺ സെനറ്റർ ജിം റുൺസ്റ്റാഡ് മുഖ്യാതിഥി ആയിരുന്നു. ഈ മത്സരത്തിന് അവതാരകരായി വന്നത് എബി വർഗീസും, വൈശാലി നമ്പ്യാരുമാണ്.

അഞ്ചു ടീമുകളുടെ ചടുലമായ നൃത്തചുവടുകൾ കൊണ്ടുള്ള ആവേശകരമായ പോരാട്ടങ്ങൾക്ക് ഒടുവിൽ ഐ എ ഇ ജനൂൻ (IAE JUNOON) ഒന്നാം സമ്മാനമായ രണ്ടായിരം ഡോളർ (2000) കരസ്ഥമാക്കി. രണ്ടാം സമ്മാനമായ ആയിരത്തി ഇരുന്നൂറ്റമ്പത് ($1250) ഡോളർ ട്രോയ് റിയാസും (TROY RIYAAZ), മൂന്നാം സമ്മാനമായ എഴുനൂറ്റിയമ്പത് ($750) ഡോളർ യു സി എസ് ജസ്ബയും ( UCS JAZBA) നേടി. ഫാൻ ഫേവറിറ്റ് അവാർഡ് ട്രോയ് സഹmdmbv¡v (TROY ZAHARA) ലഭിച്ചു.

അഞ്ചു ടീമുകളിലുമായി നൂറ്റി ഇരുപത്തഞ്ചോളം ഹൈസ്‌കൂൾ കുട്ടികൾ ഈ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. വളരെ വാശിയേറിയ ഈ ഡാൻസ് മത്സരത്തിന് വിധി നിർണായകരായി വന്നത് അമേരിക്കയിലെ പ്രസിദ്ധ നർത്തകരായ പാലക് ശർമ്മ, അർജുൻ ഛദ്ദ, സരൺദീപ് കൗർ എന്നിവരാണ്. ഈ മത്സരത്തിന് വിധി പറയുക എന്നത് അവർക്കു ഒരു വെല്ലുവിളി തന്നെ ആയിരുന്നു. വിധി നിർണായകർ മൂല്യ നിർണയത്തിന് എടുത്ത ഇടവേളയിൽ, ഡിട്രോയിറ്റ് ലെ മ്യൂസിക് ഗ്രൂപ്പ് ആയ ഡിട്രോയിറ്റ് നോട്സ് (Dteroit Notes) ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു.

കൂടാതെ അമേരിക്കയിലെ തന്നെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ഡാൻസ് ടീമുകളായ മിഷിഗൺ ഇസത് (MICHIGAN IZZAT), എ എസ് ഡി ഭാൻഗ്ര (ASD BHANGRA), ഡിട്രോയിറ്റ് കോഹിനൂർ (DETROIT KOHINOOR) തുടങ്ങിയവർ അവതരിപ്പിച്ച പ്രദർശന ഡാൻസ് മത്സരങ്ങളും ഉണ്ടായിരുന്നു. ഷോയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും സെക്രട്ടറി അഭിലാഷ് പോൾ നന്ദി രേഖപ്പെടുത്തുകയുണ്ടായി. ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ ഡാൻസ് മത്സരം വരും കൊല്ലങ്ങളിലും നടത്തി ഈ വൻ വിജയം തുടരുക തന്നെ വേണം എന്ന് കാണികളിൽ പലരും അഭിപ്രായപ്പെട്ടു. നോബിൾ തോമസ് അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP