Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡി എം എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 8 ശനിയാഴ്ച

ഡി എം എ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബർ 8 ശനിയാഴ്ച

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ്: മനോഹരങ്ങളായ ജലാശയങ്ങൾ നീലിമയേകുന്ന മിഷിഗണിലെ ഹൃദയ ഭൂമികയിൽ തലയുയർത്തി നിൽക്കുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് സൗത്ത് ഫീൽഡ് സീറോ മലബാർ പള്ളിയങ്കണം ഡിസംബർ 8 ശനിയാഴ്ച വൈകുന്നേരം 6 നു വേദിയാകുന്നു.

മനുഷ്യ മനസ്സുകളിൽ സ്നേഹ പ്രവാഹത്തിന്റെ ഊർജം നിറച്ച യേശുദേവന്റെ ആഗമനം വിളിച്ചറിയിച്ച,വിണ്ണിലെ താരം, എന്ന ശീര്ഷകത്തിലാണ് ഇക്കൊല്ലത്തെ ആഘോഷ കാഴ്ചകൾ തിരി തെളിയുന്നത്.

സാമൂഹ്യ മാലിന്യങ്ങൾ ഉദാത്തമായ മത സങ്കൽപ്പങ്ങളെ പ്രകോപിതമാക്കാൻ ശ്രമിക്കുന്ന ഇക്കാലത്തു മതങ്ങൾ പ്രചോദിതമാകണമെന്ന,ഡി. എം. എയുടെ മഹത്തായ പുതുവത്സര സന്ദേശമാണ് രാജേഷ് നായർ സംവിധാനം ചെയ്തു അണിയിച്ചൊരുക്കുന്ന വിണ്ണിലെ താരമെന്ന ദൃശ്യ സംഗീത ശിൽപ്പത്തിലുടെ വെളിപ്പെടുത്തുന്നത്.

പ്രളയകെടുതികൾ കഷ്ടത്തിലാക്കിയ കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മറ്റേതൊരു സംഘടനയെയും അസൂയപ്പെടുത്തുന്ന രീതിയിൽ നൂറായിരം ഡോളറിന്റെ സഹായം ജന്മനാടിനു നേരിട്ടു നൽകുന്ന ചാരിതാർഥ്യവുമായാണ് മോഹൻ പനങ്കാവിലും സാം മാത്യുവും ഷിബു വർഗീസും ടോം മാത്യുവും ചാച്ചി റാന്നിയും ടോമി മൂലനും അടങ്ങുന്ന ഇക്കൊല്ലത്തെ ഭരണ സമിതി പടിയിറങ്ങുന്നത്.

വൈവിധ്യപൂർണ്ണമായ അനേകം കലാ പരിപാടികളോടെ നടത്തുന്ന ക്രിസ്തുമസ് പുതു വത്സര ആഘോഷങ്ങളുടെ മുഖ്യ ചുമതല വഹിക്കുന്ന വിനോദ് കൊണ്ടൂർ മെട്രോ ഡിട്രോയിറ്റിലെ എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
സുരേന്ദ്രൻ നായർ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP