Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡാളസിൽ അനുപമ സുന്ദര നാടകം അരങ്ങേറി

ഡാളസിൽ അനുപമ സുന്ദര നാടകം അരങ്ങേറി

ഡാളസ് : നാട്യ കലയുടെ പിതാവ് ഭരതമുനി യെന്നും ഭരതന്റെ നാട് ' ഭാരതം ' എന്നും കേട്ടറിഞ്ഞതും ഓർമ പെടുത്തുന്നതുമായ നാമം പേറിയ ഒരു അഭിനയ കലാകാരന്മാരുടെ കൂട്ടായ്മയാണ് 'ഭരത കല' തീയേറ്റേഴ്‌സ്. ആ പേരിനോടും മഹത്തായ നടന കലയോടും ഏറെ ശ്രദ്ധ യും ആത്മാർത്ഥതയും പുലർത്തിയെന്നു തന്നെ പറയാവുന്ന തരത്തിലായിരുന്നു 'ഭരതകല'തീയേറ്റേഴ്‌സിന്റെ അരങ്ങേറ്റത്തിൽ പ്രകടമായിരുന്നത്.

ഡാളസിലെ സെന്റ് തോമസ് പുണ്യാളന്റെ നാമധേയത്തിലുള്ള സെന്റ്. തോമസ് സിറോ മലബാർ ഫെറോനാപ്പള്ളി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഭരതകല തീയറ്ററിന്റെ ആദ്യ നാടകം 'ലോസ്റ്റ് വില്ല ' അരങ്ങേറിയത്. പ്രവാസി മലയാളി യായ സലിൻ ശ്രീനിവാസൻ കഥയും തിരക്കഥയും നിർവഹിച്ച ലോസ്റ്റ് വില്ല നാടകം ഒരു സാമൂഹ്യ പ്രതിബദ്ധതയുള്ള തായിരുന്നു.

നാടകത്തിൽ നവംനവങ്ങളായ ആശയങ്ങൾ ആവിഷ്‌ക്കരിക്കുവാൻ ശ്രമിക്കുകയും സാമൂഹ്യ വിഷയം തികവാർന്ന മികവോടെ നാടകത്തിൽ കലർത്തി കാന്തിയോടപര കാന്തി പോലെ സൃഷ്ടിച്ചു വെച്ചിരുന്ന ഒരു നാടകമായിരുന്നു ' ലോസ്റ്റ് വില്ല '.പാടുന്നതല്ല പാട്ട്, പാടി പോകുന്നതാണ് ; എഴുതുന്നതല്ല കവിത, എഴുതി പോകുന്നതാണ്. ഈ പാടി പോകലിനും എഴുതി പോകലിനും ഈ നാടകത്തിൽ വലിയ പ്രാധാന്യം മുണ്ടായിരുന്നു എന്നുള്ളതാണ് സത്യം. ഗാനങ്ങൾ രചിച്ചിരിക്കുന്നത് ജെസ്സി ജേക്കബ്, ഭാവ താള നിബദ്ധമായ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത് സിംപ്‌സൺ ജോൺ ശ്രുതി മധുര മായി ആലപിചിരിക്കുന്നത് സാബു ജോസഫ് ഉം മരിറ്റ ഫിലിപ്പും ചേർന്നുമാണ്.

നിരന്തരമായ ആവേശവും മുഴു നീളെ യുള്ള ആകാംഷയും വല്ലാത്തൊരു അനുഭൂതി വിശേഷമായ ഈ നാടകം, പ്രേക്ഷകരിൽ എത്തിച്ചു അഭിസംക്രമിപ്പി ക്കുവാൻ ശ്രമിച്ച സംവിധായകരാണ് ചാർലി അങ്ങാടി ചേരിയും, ഹരിദാസ് തങ്കപ്പനും, സഹ സംവിധായകനായ അനശ്വർ മാമ്പിള്ളിയും. സംഗീത ദൃശ്യ സാക്ഷാൽ കാരവും എഡിറ്റിംഗും ജയ് മോഹൻ നിർ വഹിക്കുകയുണ്ടായി. ശബ്ദ -വെളിച്ച നിയന്ത്രണം സജി സ്‌കറിയ യും, സ്റ്റേജ് -ഓഡിറ്റോറിയം നിയന്ത്രണം ഉണ്ണി പേരൊത്തു, ജോജോ തോമസ്, ബോബി തോമസ്, സണ്ണി കളത്തി വീട്ടിൽ എന്നിവർ നിർവഹി ക്കുകയുണ്ടായി. കലാകാരന്മാരെ അണിയിച്ചൊരുക്കിയത് ആർടിസ്റ്റ് ഇസിദോർ, ദീപ സണ്ണി യുമായിരുന്നു.

അഭിനേതാക്കളെ കൂടാതെ സലീൻ ശ്രീനിവാസൻ, ആഷിത സജി, സജി സ്‌കറിയ എന്നിവർ ശബ്ദം നൽകുകയുണ്ടായി. പശ്ചാത്തല രംഗം ക്രമീകരിക്കൽ ഹരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി,ഉണ്ണി പേരൊത്തു, ജെയ്‌സൺ ആലപ്പാടൻ എന്നിവർ ഏറ്റെടുത്തു നടത്തി. പശ്ചാത്തല വീഡിയോ എഡിറ്റിങ് ഹർഷ ഹരി നടത്തുകയുണ്ടായി. ലോസ്റ്റ് വില്ലയുടെ മ്യൂസിക്കൽ വീഡിയോ ആൽബം പ്രകാശനം ലോക പ്രശസ്ത ഡോക്ടർ എം. വി. പിള്ള, കവിയും സാഹിത്യകാരനുമായ ജോസ് ഓച്ചാലിനു നൽകി പ്രകാശം നിർവഹിച്ചിരുന്നു. അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക നഗരമായ ഡാളസിലെ ' ഭരത കല 'തീയേറ്റേഴ്‌സ് നിത്യം തെളിയുന്ന അഭിനയ കലയുടെ നിലവിളക്കായി തീരട്ടെ യെന്നു സിറോ മലബാർ സഭയുടെ ബിഷപ്പ്, ക്രിസ്തീയ ഗാന രചയിതാവുമായ മാർ. ജോയ് ആലപ്പാട്ട് ആശംസിക്കുകയുണ്ടായി.

കൂടാതെ ഫാദർ. ജോസഫ് പുത്തൻ പുരക്കൽ, ഫാദർ ജോഷി എളംമ്പാശ്ശേരി (വികാരി, സെന്റ്. തോമസ് സിറോ മലബാർ ഫെറോനാപള്ളി ), ജനകീയനായ MLA രാജു എബ്രഹാം, സർവ പ്രകാരേണ മലയാളികളുടെ മനം കവരുന്ന എഴുത്തു ക്കാരായ സക്കറിയ, ബെന്യമിൻ, പി. എഫ്. മാത്യൂസ്, തമ്പി ആന്റണി, കെ. വി പ്രവീൺ എന്നിവരും, കൂടാതെ മുഖ്യധാര സിനിമ -സീരിയൽ പ്രവർത്തകരും 'ഭരത കല' തീയേറ്ററിന് നേരിട്ടു ആശംസകൾ നൽകുകയുണ്ടായി.

ലോസ്റ്റ് വില്ല നാടകത്തിൽ കഥാ പത്രങ്ങൾക്ക് ജീവൻ പകർന്ന കലാകാരന്മാർ ആയിരുന്നു ചാർളി അങ്ങാടിച്ചേരിൽ ഹരിദാസ് തങ്കപ്പൻ, അനശ്വർ മാമ്പിള്ളി, രാജൻ ചിറ്റാർ, മനോജ് പിള്ള, ഷാജി വേണാട്ട്, ജെയ്‌സൺ ആലപ്പാടൻ, ഷാജു ജോൺ, അനുരഞ്ജ് ജോസഫ്, മീനു എലിസബത്ത്, ഷാന്റി വേണാട്, ഐറിൻ കല്ലൂർ, ഉമാ ഹരിദാസ് എന്നിവർ. ഡാളസ് ഭരതകലാ തീയറ്റേഴ്സിന്റെ കന്നി നാടകം അരങ്ങേറാൻ ആദ്യവേദിയായി സെന്റ്. തോമസ് സിറോ മലബാർ ഫെറോനാപള്ളിയെ തെരഞ്ഞെടുത്തതിൽ ഫാദർ. ജോഷി എളംമ്പാശ്ശേരി അതീവ സന്തോഷം രേഖപ്പെടുത്തി. 'ഭരതകല' തിയേറ്റർ ഗാർലാൻഡ് സെന്റ്‌തോമസ് സീറോ മലബാർ ഫെറോന പള്ളി യോടും, ആശംസകൾ അയച്ചു തന്ന എല്ലാം അഭ്യുദയകാംഷികളോടും നന്ദി രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

ഈ നാടകം മറ്റു സ്റ്റേജുകളിൽ നടത്തുവാൻ താൽപര്യമുള്ള സാമൂഹ്യ സാംസ്‌കാരിക സംഘടനകളോ വ്യക്തികളോ ഭരതകലയുടെ സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഹരിദാസ് തങ്കപ്പൻ 214 908 5686 അനശ്വർ മാമ്പിള്ളി 203 400 9266.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP