Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്രീംസ് വ്യക്തിത്വ - നേതൃത്വ വികസന പരിശീലനം ജൂലൈ 15 മുതൽ ജൂലൈ 19 വരെ

ഡ്രീംസ് വ്യക്തിത്വ - നേതൃത്വ വികസന പരിശീലനം ജൂലൈ 15 മുതൽ ജൂലൈ 19 വരെ

ഗാർലാൻഡ് : കുട്ടികളിൽ വ്യക്തിത്വ നേതൃത്വ വികസനവും സഹവർത്തിത്വത്തിന്റെ സ്വാധീനവും കൂട്ടുവാനും, തമോഭാവമാർന്ന വിഷയങ്ങളെ സധൈര്യം നേരിടുവാനും തങ്ങളിൽ പതുങ്ങി കിടക്കുന്ന കലാവിഷ്‌ക്കാരങ്ങളും കഴിവുകളും പുറത്തെടുക്കുവാനും പരിപോഷിപ്പിക്കുവാനും പര്യാപ്തമാക്കുന്നതാണ് 'ഡ്രീംസ് 'ന്റെ വ്യക്തിത്വ നേതൃത്വ വികസന പരിശീലന ക്ലാസ്സ്. ഫാദർ ലിജോ ഫൗണ്ടർ & ചെയർമാൻ ആയി പ്രവർത്തിക്കുന്ന ഡ്രീംസ് നു അമേരിക്കയിലും ഇന്ത്യയിലും മായി വിവിധ കേന്ദ്രങ്ങളിൽ പരിശീലന ക്ലാസ്സുകൾ നടക്കുന്നുണ്ട്.

സമൂഹത്തിലെ സവിശേഷമായി ശ്രദ്ധിക്കുന്നവരും വിദ്ധാർത്ഥി സമൂഹത്തിലെ പ്രഗൽഭരുടെയും സാന്നിധ്യവും സഹകരണവും ഈ പരിശീലന ക്ലാസ്സിന് മികവ് കൂട്ടാറുണ്ട്. ഈ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകുന്നത് ഷേർലി ലൂക്കോസും ജസ്റ്റിൻ മാത്യുവുമായിരിക്കും. ജൂലൈ 15 മുതൽ ജൂലൈ 19 വരെ ഗാർലാൻഡ് ബ്രോഡ്വേ ( 3821 Broadway Blvd., Garland, TX-75043 ) യിലുള്ള ഐ സി ഇ സി ഹാൾ
(Kerala Association Hall )
സജ്ജീകരിച്ചിരിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷനും ഒരുക്കിട്ടുണ്ട്. (WWW.letusdream.org)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :

സിബി : 469-360-9200

ഹരിദാസ് : 214-908-5686

ജോൺസൻ : 972-310-3455. OR

[email protected]

(അനശ്വരം മാമ്പിള്ളി )

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP