Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എബനേസർ മാർത്തോമാ ചർച്ച് പോർട്ട്ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക പിക്നിക്ക് നടത്തി

എബനേസർ മാർത്തോമാ ചർച്ച് പോർട്ട്ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ വാർഷിക പിക്നിക്ക് നടത്തി

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: പോർട്ട്ചെസ്റ്ററിലുള്ള എബനേസർ മാർത്തോമാ ചർച്ചിന്റെ ഈവർഷത്തെ പിക്നിക്ക് ഓഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച ന്യൂറോഷലിലെ ഗ്ലെൻ ഐലന്റ് പാർക്കിൽ വച്ചു നടത്തി. രാവിലെ 10 മണിക്ക് ഇടവക വികാരി റവ. ബിജി മാത്യുവിന്റെ പ്രാർത്ഥനയോടെ 2017 -ലെ പിക്നിക്കിന് തുടക്കമായി.

ഇടവകയിലെ ഒട്ടുമിക്കവാറും കുടുംബങ്ങൾ പങ്കെടുത്ത ഈ പിക്നിക്ക് യുവജനങ്ങളുടെ മികച്ച പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ പ്രഭാത ഭക്ഷണത്തിനുശേഷം കായിക മത്സരങ്ങൾക്ക് തുടക്കമായി. ചൂടുമാറി, അനുകൂല കാലാവസ്ഥയായിരുന്നതിനാൽ പ്രായഭേദമെന്യേ കടന്നുവന്ന എല്ലാവരും മത്സരങ്ങളിൽ പങ്കാളികളായി.

പിക്നിക്കിന്റെ പ്രധാന ഭക്ഷണമായ ബാർബിക്യൂ കൂടാതെ വൈവിധ്യമാർന്ന ഭക്ഷണ പാനീയങ്ങൾ ഒരുക്കിയിരുന്നു. ഈവർഷത്തെ പിക്നിക്കിന്റെ ഭക്ഷണക്രമീകരണങ്ങൾക്ക് ഈപ്പൻ ജോസഫ്, ബെൻ ജേക്കബ്, ജേക്കബ് മാത്യു എന്നിവർ നേതൃത്വം നൽകി. കായിക മത്സരങ്ങൾക്ക് ആൻസി ജോസഫ്, സുജ തോമസ്, റെബേക്ക ജോസഫ്, സ്നേഹ തോമസ് എന്നിവർ നേതൃത്വം നൽകി.

വിജയികൾക്കുള്ള സമ്മാനം വാങ്ങുവാനും വിതരണം ചെയ്യുവാനും റബേക്ക ജോസഫ്, രാഹുൽ ജോസഫ്, കുഞ്ഞുമോൾ എന്നിവർ നേതൃത്വംകൊടുത്തു. ഇടവകയുടെ സുഹൃത്തുക്കളായ ധാരാളം കുടുംബങ്ങൾ ഈവർഷത്തെ പിക്നിക്കിൽ ആദ്യാവസാനം പങ്കെടുത്തു.

എബനേസർ മാർത്തോമാ ചർച്ചിന്റെ ഈവർഷത്തെ പിക്നിക്ക് റവ. ബിജു മാത്യു അച്ചന്റെ പ്രാർത്ഥനയോടും, ആശീർവാദത്തോടുംകൂടി പര്യവസാനിച്ചു. കായിക മത്സരങ്ങളിൽ വിജയികളായവർക്ക് ബിജി അച്ചൻ സമ്മാനദാനം നിർവഹിച്ചു. ഇടവക സെക്രട്ടറി സി.എസ് ചാക്കോ കടന്നുവന്ന എല്ലാവർക്കും ഇടവകയുടെ നന്ദിയും സ്നേഹവും അറിയിച്ചു.

കൺവീനർ സി.എസ് ചാക്കോ അറിയിച്ചതാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP