Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലാഡൽഫിയായിൽ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് എട്ടിന്

ഫിലാഡൽഫിയായിൽ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് എട്ടിന്

ഫിലാഡൽഫിയ: എക്യുമെനിക്കൽ ഫെലോഷിപ്പി ഓഫ് ഇന്ത്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമമായി നടത്തുന്ന ഇന്റർ ചർച്ച് വോളിബോൾ ടൂർണമെന്റ് ഓഗസ്റ്റ് എട്ടിനു (ശനി) രാവിലെ ഒമ്പതു മുതൽ റിക്രിയേഷൻ സെന്ററിൽ നടക്കും.

21 ദേവാലയങ്ങളുടെ സംഗമവേദിക്ക് എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ടൂർണമെന്റിൽ ഇതിനോടകം തന്നെ നിരവധി ചർച്ച് ടീമുകൾ മാറ്റുരയ്ക്കുന്നതായും ഇനിയും മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണെ്ടന്നും സംഘാടകർ അറിയിച്ചു.

എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ തുടർന്നും ടൂർണമെന്റ് നടത്തുവാനായി എവർറോളിങ് ട്രോഫിയാണ് ക്രമീക്രരിച്ചിരിക്കുന്നത്. എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

ടൂർണമെന്റിന്റെ മെഗാ സ്‌പോൺസറായി മണിലാൽ മത്തായി (ഹെൽത്ത് കെയർ സ്റ്റാറ്റ്), മറ്റു സ്‌പോൺസേഴ്‌സായി സജീവ് ശങ്കരത്തിൽ (റിയാലിറ്റി മാർക്ക് അസോസിയേറ്റ്‌സ്), തോമസ് മാത്യു (ഫാർമേഴ്‌സ് ഇൻഷ്വറൻസ്) തുടങ്ങി നിരവധി പ്രമുഖർ സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു.

ടൂർണമെന്റിന്റെ വിജയത്തിനായി ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള ഏവരുടെയും സഹകരണം സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: റവ. ജോണിക്കുട്ടി ജോർജ് (ചെയർമാൻ, EFICP), സജീവ് ശങ്കരത്തിൽ (സെക്രട്ടറി, EFICP) 267 767 4275 FREE, സുമോദ് ജേക്കബ് (യൂത്ത് കോഓർഡിനേറ്റർ) 267 250 53830, ജീമോൻ ജോർജ് (ചാരിറ്റി) 267 970 4267 FREE, ബിജി ജോസഫ് (കൾച്ചറൽ പ്രോഗ്രാം) 215 817 5773 FREE, ബിജു ഏബ്രഹാം (ക്വയർ) 267 235 8650 FREE, സണ്ണി ഏബ്രഹാം 610 876 8011 FREE.
വിലാസം: Jewish Communtiy Center, 10100 Jamison AVE, Philadelfiya, PA19116
 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP