Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിൻസന്റ് ഇമ്മാനുവേൽ, അലക്‌സ് തോമസ്, ജോവിൻ ജോസ്, ബ്രിജിറ്റ് പാറപ്പുറം എന്നിവർക്ക് എക്‌സലൻസ് അവാർഡ്

വിൻസന്റ് ഇമ്മാനുവേൽ, അലക്‌സ് തോമസ്, ജോവിൻ ജോസ്, ബ്രിജിറ്റ് പാറപ്പുറം എന്നിവർക്ക് എക്‌സലൻസ് അവാർഡ്

ഫിലഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ (ഓർമ) മാൻ ഓഫ് ദി ഇയർ അവാർഡ് വിൻസന്റ് ഇമ്മാനുവേലിനും, ലീഡർ ഓഫ് ദി ഇയർ അവാർഡ് അലക്‌സ് തോമസിനും, യൂത്ത് ലീഡർ ഓഫ് ദി ഇയർ അവാർഡ് ജോവിൻ ജോസിനും, കമ്യൂണിറ്റി സർവീസ് എക്‌സലൻസ് അവാർഡ് ബ്രിജിറ്റ് പാറപ്പുറത്തിനും സമ്മാനിച്ചു. ഓർമാ ക്രിസ്മസ്- ന്യൂഇയർ-തിങ്ക് ഫെസ്റ്റ് ആഘോഷങ്ങളോടനുബന്ധിച്ചാണ് അവാർഡുകൾ സമ്മാനിച്ചത്.

വിൻസന്റ് ഇമ്മാനുവേൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ദേശീയ സെക്രട്ടറി, നോർത്തീസ് വൈഎംസിഎ ഡയറക്ടർ ബോർഡ് മെംബർ, ഫിയൽഡൽഫിയാ ചേമ്പർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ബോർഡ് മെംബർ, ഫിലഡൽഫിയാ സിറ്റിയിലെ വിവിധ സർക്കാർ- പൊലീസ് ഉപദേശക സമിതി അംഗം, ഏഷ്യൻ അമേരിക്കൻ പൊലീസ് ബോർഡ് ട്രഷറർ, ഫൊക്കാനാ, കാത്തലിക് അസോസിയേഷൻ, ചർച് ഭരണസമിതികൾ എന്നിങ്ങനെ നിരവധി പ്രസ്ഥാനങ്ങളിലെ ഭാരവാഹിത്വം എന്നീ പൊതു പ്രവർത്തനമേഖലകളിലും വിൻസന്റിന്റെ കയ്യൊപ്പു പതിഞ്ഞിരിക്കുന്നു.

അലക്‌സ് തോമസിന് 'ലീഡർ ഓഫ് ദി ഇയർ അവാർഡ്' ലഭിക്കുവാൻ അർഹത നൽകിയത്. ഫൊക്കാനാ, ഏഷ്യൻ ഫെഡറേഷൻ, പമ്പ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഫിലഡൽഫിയാ സിറ്റിയിലെ വിവിധ പൊലീസ് നിയമ ഭരണ സംവിധാനങ്ങളിലെ ഉപദേശക സമിതികൾ, ആരാധനാ സമൂഹങ്ങൾ എന്നീ വേദികളിലെല്ലാം അലക്‌സ് തോമസിന്റെ നേതൃസമീപനം പ്രശംസാവഹമാണ്.

ബക്‌സ് കൗണ്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ അസ്സിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോർണി എന്ന റിക്കാഡിടിട്ട ജോവിൻ ജോസിനാണ് 'യൂത്ത് ലീഡർ ഓഫ് ദി ഇയർ അവാർഡ്' സമ്മാനിച്ചത്.

നേഴ്‌സിങ് സംഘടനകളിലെയും വിവിധ വനിതാ സംഘടനകളിലെയും നേതൃത്വ സേവനം, നാടക സംവിധാനം, വിദ്യാഭ്യാസ പ്രവർത്തനം, കലാ പ്രവർത്തത്തനം, പഠനരംഗങ്ങളിലെ പങ്കാളിത്തം എന്നീ സാമൂഹ്യസേവന വസ്തുതകളാണ് ബ്രിജിറ്റ് പാറപ്പുറത്തിനെ 'കമ്യൂണിറ്റി സർവീസ് എക്‌സലൻസ് അവാർഡിന്' അർഹയാക്കിയത്. പിയാനോ, നൈനാ, ഫൊക്കാനാ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, മദേഴ്‌സ് ഫോറം എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നു. മലബാർ റൂറൽ റിമോട്ട് ചാരിറ്റി മേഖലയിൽ ശ്രദ്ധാലുവുമാണു ബ്രിജിറ്റ്.

ക്രിസ്മസ് -ന്യൂഇയർ ആഘോഷങ്ങളിൽ അവാർഡു ജേതാക്കളും ജോർജ് ഓലിക്കൽ, സിബിച്ചൻ ചെമ്പ്‌ളായിൽ, ആലീസ് ജോസ്, സെലിൻ, ടീന, ജോർജ് നടവയൽ എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP