Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വോട്ടർ രജിസ്ട്രേഷൻ ക്യാമ്പയിൽ നടത്തി

ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വോട്ടർ രജിസ്ട്രേഷൻ ക്യാമ്പയിൽ നടത്തി

പി.പി. ചെറിയാൻ

ഹ്യൂസ്റ്റൺ: ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക്മത്സരിക്കുന്ന മലയാളി കെ.പി. ജോർജിന്റെ തിരഞ്ഞെടുപ്പുപ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ വോട്ടർമാരെ ചേർത്തുന്നതിനുള്ളവോട്ടർ രജിസ്ട്രേഷൻ ക്യാമ്പയ്ൻ ജൂലായ് 14 ശനിയാഴ്ച രാവിലെഹ്യൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ അമ്പല പരിസരത്തുംസംഘടിപ്പിച്ചു.യുവാക്കൾ ഉൾപ്പെടെ നിരവധി പുതിയ വോട്ടർമാരെരജിസ്ടർ ചെയ്യിപ്പിക്കുന്നതിന് കഴിഞ്ഞതായി നേതൃത്വം നൽകിയ ബാബുതെക്കേക്കര അറിയിച്ചു.

നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ജഡ്ജി സ്ഥാനത്തേക്ക്മത്സരിക്കുന്ന കെ.പി. ജോർജിനെ വിജയിപ്പിക്കുന്നതിന് അർഹരായ എല്ലാവരുംവോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് മുന്നോട്ടുവരണമെന്നും ബാബുഅഭ്യർത്ഥിച്ചു.അലിഷ, ടോം, റാഫേൽ സാമുവേൽ തുടങ്ങിയവരാണ്ക്യ്മ്പയ്ൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.

ക്ഷേത്രപരിസരത്ത് ക്യാമ്പയ്ൻ സംഘടിപ്പിക്കുവാൻ അനുമതി നൽകിയക്ഷേത്രം ഭാരവാഹികളെ ബാബു തെക്കേക്കര അഭിനന്ദിക്കുകയും, നന്ദിരേഖപ്പെടുത്തുകയും ചെയ്തു. ഇതുപോലുള്ള ക്യാമ്പയ്ൻ ഹ്യൂസ്റ്റൺപരിസരത്തുള്ള മറ്റു അമ്പലങ്ങളിലും, മോസ്‌കുകളിലും, പള്ളികളിലുംസംഘടിപ്പിക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP