Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിബാ 16ാമത് ദേശീയ കോൺഫ്രൻസ് 25 മുതൽ 28 വരെ ഫ്ളോറിഡായിൽ

ഫിബാ 16ാമത് ദേശീയ കോൺഫ്രൻസ് 25 മുതൽ 28 വരെ ഫ്ളോറിഡായിൽ

പി.പി. ചെറിയാൻ

 ഫ്ളോറിഡാ: അമേരിക്കയിലെ ഇന്ത്യൻ ബ്രഗറൺ കുടുംബങ്ങളുടെ ആത്മീയ സമ്മേളനമായ ഫിബായുടെ 16ാമത്‌ദേശീയ കോൺഫ്രൻസ്ജൂലൈ 25 മുതൽ ഫ്ളോറിഡാ ഒർലാന്റോയിൽ അവന്തി പാംസ് റിസോർട്ട്‌സെന്ററിൽ ആരംഭിക്കുന്നു

28 ഞായർ വരെ നീണ്ടു നിൽക്കുന്ന ഈ വർഷത്തെ സമ്മേളനത്തിൽ ബൈബിൾ പണ്ഡിതരും, കൺവൻഷൻ പ്രസംഗികരുമായ ജോസ് മാത്യു (മാംഗ്ലൂർ), ജോൺ കുര്യൻ (കോട്ടയം), ഐസക് മണ്ണൂർ (ന്യൂയോർക്ക്), ഡോ റ്റോം സാമുവേൽ (സൗത്ത് ഫ്ളോറിഡാ), ജസ്സി ജന്റയിൽ (ഫ്ളോറിഡാ) തുടങ്ങിയവർ വിവിധ പഠന ക്ലാസുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും.

കൊലോസ്യർ 110ാം വാക്യത്തെ അടിസ്ഥാനമാക്കിയാണ് വചന ശുശ്രൂഷകൾ നിർവ്വഹിക്കപ്പെടുന്നത്. 'നിങ്ങൾ പൂർണ്ണ പ്രസാദത്തിനായ് കർത്താവിന് യോഗ്യമാംവണ്ണം നടപ്പിൻ' എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താ വിഷയം. കോൺഫ്രൻസിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ജോസഫ് വർഗീസ്, സന്തോഷ് എബ്രഹാം, സാമുവേൽ എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP