Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാൻ ഒരു ലക്ഷം ഡോളർ നല്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാൻ ഒരു ലക്ഷം ഡോളർ നല്കും

ജോയിച്ചൻ പുതുക്കുളം

 നാഷ് വിൽ, ടെന്നസി: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (KAN) ഒരു ലക്ഷം ഡോളർ സ്വരൂപിച്ച് പ്രളയക്കെടുതിയിൽ ദു:രിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദു;രിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നതിന് തീരുമാനിച്ചു. ഓഗസ്റ്റ് 17ന് നാഷ്വില്ലിലെ ഗണേശ ടെമ്പിളിൽ കൂടിയ വിപുലമായ ഫണ്ട് സമാഹരണ കൺവെൻഷനിൽ ഓഗസ്റ്റ് 25ന് നടക്കേണ്ടിയിരുന്ന ഓണാഘോഷം വേണ്ടെന്ന് വെക്കുകയും, ആ സമയം ഫണ്ട് പിരിവിന് വിനിയാഗിക്കുകയും ചെയ്യണമെന്ന്ഭ നിശ്ചയിക്കുകയും ചെയ്തു. ആ യോഗത്തിൽ വെച്ച് തന്നെ 8000 ഡോളർ സമാഹരിച്ചു

പ്രസിഡണ്ട് ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം, കാൻ അഡ്വസറി കമ്മിറ്റി ചെയർ ബബ്ലു ചാക്കോ (ചെയർമാൻ), കാൻ മുൻ പ്രസിഡണ്ട് . സാം ആന്റൊ (വൈസ് ചയർമാൻ), കാൻ മുൻ പ്രസിഡണ്ട് . നവാസ് യൂനസ് (വൈസ് ചെയർമാൻ), കാൻ ജോ: ട്രഷറർ ഷിബു പിള്ള (ജനറൽ കോഓർഡിനേറ്റർ) എന്നിവരെ ഫണ്ട് സമാഹരണ കമ്മിറ്റിയുടെ ഭാരവാഹികളായി തെരഞ്ഞെടുക്കയും, എല്ലാ കാൻ ഭരണ സമിതി അംഗങ്ങളും കാൻ വളണ്ടിയർമാരും അംഗങ്ങളായി കേരള പ്രളയ ദു:രിതാശ്വാസ ഫണ്ട് സമാഹരണ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. കൺവെൻഷനിൽ അശോകൻ വട്ടക്കാട്ടിൽ (വൈസ് പ്രസിഡണ്ട്), രാകേഷ് കൃഷ്ണൻ(സെക്രട്ടറി), അനിൽ പത്യാരി (ജോ: സെക്രട്ടറി), മനോജ് നായർ (ട്രഷറർ), വിവിധ സബ് കമ്മിറ്റി ചെയർമാന്മാരായ സൂരജ് മേനോൻ, ജേക്കബ് ജോർജ്, സന്ധ്യ ഹരിഹരൻ, ഉമാ അയ്യർ, ലിജോ ലൂക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.

കാനിന്റെ അമ്പതോളം വളണ്ടിയർമാർ, ആരാധനാലയങ്ങൾ, ഇന്ത്യൻ ഗ്രോസറി സ്റ്റോറുകൾ, കേരളീയരും ഇന്ത്യക്കാരും ഒത്തു ചേരുന്ന ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഫണ്ട് സമാഹരണ ബൂത്തുകൾ ഏർപ്പെടുത്തി വിപുലമായ ഫണ്ട് ശേഖരണം നടത്തിയതിന്റെ ഫലമായി ഇതുവരെ 70,000 ഡോളർ സമാഹരിക്കാൻ കഴിഞ്ഞു.

നാഷ്വില്ലിലെ വിവിധ ഇന്ത്യൻ പ്രദേശിക സംഘടനകൾ, വിശിഷ്ട വ്യക്തികൾ എല്ലാം ഈ സംരംഭത്തെ സർവാത്മനാ സഹായിക്കാമെന്ന് ഉറപ്പ് നല്കിയിട്ടുണ്ട്. അവരുടെ സംഭാവനകൾ, കേരളപ്പിറവിയുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ സ്വീകരിക്കും. അവരുടെ പ്രവർത്തനങ്ങൾക്കും സഹകരണത്തിനും കാൻ ഭരണസമിതിക്കുവേണ്ടി പ്രസിഡണ്ട് ബിജു ജോസഫ് അഭിനന്ദിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP