Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഹാത്മജിയുടെ രക്തസാക്ഷിത്വദിന സ്മരണകൾ പുതുക്കി ഡാളസ് പൗരാവലി

മഹാത്മജിയുടെ രക്തസാക്ഷിത്വദിന സ്മരണകൾ പുതുക്കി ഡാളസ് പൗരാവലി

പി.പി. ചെറിയാൻ

ഡാളസ് : 71മത് രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മജിയുടെ പാവന സ്മരണക്കുമുമ്പിൽ പുഷ്പാജ്ഞലി അർപ്പിക്കുന്നതിന് ഡാളസ് ഇന്ത്യൻ പൗരാവലി ഇർവിങ്ങ് മഹാത്മാഗാന്ധി മെമോറിയൽ പ്ലാസായിൽ ജനുവരി 30 രാവിലെ ഒത്തുചേർന്നു.

1948 ജനുവരി 30ന് എഴുപത്തിയെട്ടാം വയസ്സിൽ ബിർളാ ഭവനിൽ രാവിലെ നടന്ന പ്രാർത്ഥനാ യജ്ഞത്തിൽ പങ്കെടുക്കുന്നതിനിടയിൽ നാഥുറാം ഗോഡ്സെയുടെ തോക്കിൽ നിന്നും ചീറി പാഞ്ഞുവന്ന വെടിയുണ്ടകളേറ്റ് പിടഞ്ഞു മരിച്ച ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മജി ലോക ജനതയുടെ മനസ്സിൽ ഇന്നും ജീവിക്കുന്നുണ്ടെന്ന് മഹാത്മാഗാന്ധി മെമോറിയൽ ചെയർമാൻ ഡോ.പ്രസാദ് തോട്ടക്കൂറ അനുസ്മരണ യോഗത്തിൽ പറഞ്ഞു.

സിവിൽ നിയമലംഘനവും, അഹിംസാ സിദ്ധാന്തവും ഉയർത്തി പിടിച്ചു. മുപ്പത്തിരണ്ടു വർഷം ബ്രിട്ടീഷ് സാമ്രാജ്യത്തോട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അടരാടിയ മഹാത്മജിയിൽ നിന്നും ആവേശം ഉൾകൊണ്ടാണ് അമേരിക്കയിലെ മാർട്ടിൻ ലൂതർ കിങ്ങ് ഉൾപ്പെടെ നിരവധി ലോകനേതാക്കൾ തങ്ങളുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയതെന്നും ഡോക്ടർ പറഞ്ഞു.

ഡോ.കൽവാല, അഭിജിത് റയ്ക്കർ, ജോൺ, എം വിഎൽ.പ്രസാദ്, ഇന്ത്യൻ അസോസിയേഷൻ ലീഡർ ടി.പി.മാത്യു തുടങ്ങിയവരും അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP