Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവ ഗായകരെ തേടി ഫൊക്കാന സ്റ്റാർ സിംഗർ

യുവ ഗായകരെ തേടി ഫൊക്കാന സ്റ്റാർ സിംഗർ

ന്യൂയോർക്ക്: നോർത്ത് അമേരിക്കൻ മലയാളികളുടെ കലാ-സാംസ്‌കാരിക സ്പന്ദനങ്ങൾ തൊട്ടറിയുന്ന ഫോക്കാന യുവ ഗായകരെ പ്രോത്സാഹിപ്പിക്കാൻ ഫൊക്കാന സ്റ്റാർ സിംഗർ പ്രോഗ്രാമുമായി എത്തുന്നു. കഴിവുള്ള യുവ തലമുറയിലെ പ്രതിഭകളെ അവസരങ്ങളുടെ ലോകത്തേക്കു കൈ പിടച്ചു ഉയർത്തുവാനുള്ള ഫൊക്കാനയുടെ തുടർച്ചയായുള്ള ശ്രമങ്ങളുടെ ഭാഗമാണ് 'ഫൊക്കാന സ്റ്റാർ സിംഗർ' എന്ന് പ്രശസ്ത ഗായകനും പ്രോഗ്രാമിന്റെ നാഷണൽ കോർഡിനേറ്ററും ആയ ശബരിനാഥ് അഭിപ്രായപ്പെട്ടു. ഫൈനൽ റൗണ്ടിൽ എത്തുന്ന മത്സരാർഥികളെ പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകരുടെ മുന്നിൽ അവതരിപ്പിക്കുകയും അവരിൽ പ്രതിഭ തെളിയുക്കുന്നവർക്കു പുതിയ ചലച്ചിത്ര സംഗീത മേഖലകളിൽ പാടാൻ ഫൊക്കാന അവസരം ഒരുക്കുന്നു.

ഫൊക്കാന സ്റ്റാർ സിംഗറിൽ 16 വയസിൽ താഴെയുള്ളവർക്കും 17 വയസിൽ മുകളിൽ ഉള്ളവർക്കും ആയി പ്രത്യേകമായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക. അമേരിക്കയിൽ നടത്തുന്ന ആദ്യ റൗണ്ട് റീജണൽ മത്സരങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾ 2016 ജൂലൈയിൽ കാനഡയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ ഫൈനൽ റൗണ്ടിൽ മത്സരിക്കും. മലയാള ചലച്ചിത്ര സംഗീത സംവിധായകരും പിന്നണി ഗായകരും അടങ്ങുന്ന ഒരു വലിയ ജൂറി മത്സരങ്ങൾ വിലയിരുത്തും.

ഫൊക്കാന ഒരുക്കുന്ന ഈ സംഗീത സാധ്യതകൾ നോർത്ത് അമേരികയിലെ യുവ ഗായകർ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഫൊക്കാന ജനറൽ സെക്രട്ടറി വിനോദ് കെയർകെയും, പ്രസിഡന്റ് ജോൺ പി. ജോണും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഫൊക്കാന സ്റ്റാർ സിംഗർ ഫൈനൽ മത്സരങ്ങൾക്കായി വൻ സജീകരണമാണു കാനഡയിൽ ഒരുക്കുന്നത് എന്നു ഫൊക്കാന സ്റ്റാർ സിംഗർ കാനഡ കോ-ഓർഡിനേറ്റർ ബിജു കട്ടത്തറ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾക്ക് ളീസമിമേെമൃശെിഴലൃൗമെ@ഴാമശഹ.രീാ എന്ന ലാമശഹ വിലാസത്തിൽ ബന്ധപ്പെടുക.


 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP