Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക തലസ്ഥാന നഗരിയിലേക്ക് 2020 ഫോമാ കൺവൻഷൻ

ലോക തലസ്ഥാന നഗരിയിലേക്ക് 2020 ഫോമാ കൺവൻഷൻ

ഫോമാ കൺവൻഷന് ആതിഥേയത്വം വഹിക്കുവാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടുറിസ്‌റ് കേന്ദ്രവും ലോക സാമ്പത്തിക തലസ്ഥാനവുമായ ന്യു യോർക്ക് എന്തു കൊണ്ടും അനുയോജ്യമാണെന്ന് ജെ. മാത്യൂസ്.അവിഭക്ത ഫൊക്കാനയുടെ 1998 കാലഘട്ടത്തിലെ പ്രസിഡന്റ് ജെ മാത്യൂസ് മനസ് തുറക്കുന്നു.

ഫോമയുടെ മുൻ സെക്രട്ടറി ജോൺ വർഗീസിന്റെ (സലിം) നേതൃത്വത്തിൽ 2020 കാലഘട്ടത്തിൽ ന്യൂ യോർക്ക് സിറ്റിയെ പരിഗണിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് അവിഭക്ത ഫൊക്കാനയുടെ മുൻ പ്രസിഡന്റ് ജെ മാത്യൂസ് പറഞ്ഞു.1998-ൽ താൻ പ്രസിഡന്റായിരിക്കെ ന്യു യോർക്കിലെ റോച്ചസ്റ്ററിൽ കൺവൻഷൻ നടത്തിയ ശേഷം സ്റ്റേറ്റിൽ പിന്നീട് കൺവൻഷൻ നടന്നിട്ടില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

കൺവൻഷനു അനുകൂലമായ എല്ലാ ഘടകങ്ങളും ന്യു യോർക്കിലുണ്ട്. കാരണങ്ങൾ വ്യക്തമാണ്. ലോക തലസ്ഥാനമെന്നു ന്യു യോർക്കിനെ വിശേഷിപ്പിക്കാം. ആഗോളതലത്തിൽ, ലോക സാമ്പത്തിക സിരാകേന്ദ്രം, അതിനു പുറമെ സവിശേഷതകൾ നിറഞ്ഞ ആകർഷണീയമായ ടൂറിസ്റ്റ് കേന്ദ്രം, മൻഹാട്ടനും ടൈം സ്‌ക്വയറും സ്റ്റാ ച്യു ഓഫ് ലിബർട്ടിയും നയൻ ഇലവൻ മെമോറിയലും വൺ വേൾഡ് ട്രേഡ് സെന്ററും ഒക്കെ അടങ്ങുന്ന, പത്തു ദിവസം താമസിച്ചാലും കണ്ടു തീരാൻ കഴിയാത്ത വിധത്തിലുള്ള കാഴ്ചകൾ നിറഞ്ഞ ന്യൂ യോർക്ക് പ്രത്യേകിച്ചു മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾക്ക് അതിലുപരി യുവാക്കൾക്ക് ഒരു വര്ണക്കാഴ്ച ആയിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ന്യു യോർക്ക് വലിയ ചിലവുള്ള സ്ഥലമാണെന്നു പറയുന്നത് പോലെ ഏറ്റവും കുറഞ്ഞ ചെലവിലും ജീവിക്കാൻ കഴിയുന്ന വലിയ നഗരമാണിത്. അതോടൊപ്പം വലിയ ഹോട്ടലുകളും, ഫാസ്റ്റ് ഫുഡ്, ചെയിനുകളും ലോക്കൽ റെസ്റ്റോറന്റുകളും ധാരാളം.എടുത്തു പറയത്തക്ക മറ്റൊന്നു യാത്രാ സൗകര്യമാണ്. എല്ലാ രാജ്യങ്ങളിൽ നിന്നും വിമാന മാർഗ്ഗം വന്നെത്താനുള്ള സാധ്യത. അമേരിക്കയിലെ എല്ലാ നഗരങ്ങളിൽ നിന്നും ന്യൂയോർക്കിലെത്തുന്ന ലോക്കൽ ഫ്ളൈറ്റ്സ്.

സിറ്റിയിലേക്ക് ഡ്രൈവ് ചെന്നെത്തുവാൻ കഴിയുന്ന ന്യൂജേഴ്സി, ഫിലാഡൽഫിയ, കണക്ടിക്കട്ട്, വാഷിങ്ടൺ ഡി.സി, മേരിലാൻഡ് തുടങ്ങിയ നോർത്ത് ഈസ്റ്റേൺ മേഖലയാണ് സംഘടനയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം.ആതിഥേയത്വം വഹിക്കാൻ ശക്തിയും ആൾബലവും, സന്നദ്ധതയുമുള്ള ഫോമ അംഗ സംഘടനകൾ ഇവിടെ ധാരാളമുണ്ട്.

ആരംഭം മുതൽ ഫോമയ്ക്കുവേണ്ടി സമയവും സമ്പത്തും ചെലവഴിച്ച് മുൻനിരയിൽ നിന്നിട്ടുള്ള ത്യാഗമതികളായ നേതാക്കൾ, പരിചയസമ്പന്നർ, സംഘാടകർ എല്ലാം ഈ മേഖലയിലുണ്ടെന്നത് എല്ലാവർക്കും അറിയാം

1998-ൽ നടന്ന റോച്ചസ്റ്റർ കൺവൻഷൻ ജനകീയ പങ്കാളിത്തത്തിൽ ഏറ്റവും വലുതായി ഇന്നും നിലനിൽക്കുന്നു. അതിന്റെ മുഖ്യകാരണം കൺവൻഷൻ സ്ഥലം ന്യൂയോർക്ക് ആയതു കൊണ്ടാണ്.

2020-ൽ ന്യൂയോർക്കിൽ ഫോമ കൺവൻഷൻ നടന്നാൽ അത് ചരിത്രം സൃഷ്ടിക്കും. കാരണം നേതൃത്വം കൊടുക്കുന്നവർ ഫോമ എന്താണെന്ന് അറിയുന്നവരും ആദ്യം മുതൽ അതിനെ വളർത്തിയവരുമാണ്. സലിം ഫോമയുടെ സെക്രട്ടറി ആയ കാലത്തു നടത്തിയ പ്രവർത്തനങ്ങളെയും മറ്റും അനുസ്മരിക്കവേ സലീമിന്റെയും ഷിനു ജോസഫിനെയും മാത്യു വർഗീസിനെയും പോലെയുള്ള യുവാക്കളുടെയും നേതൃത്വത്തിൽ ഫോമാ ഭദ്രമായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP