Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോമാ 2020 കൺവെൻഷന് ഏറ്റവും അനുയോജ്യം ന്യൂയോർക്ക് : ഗോപിനാഥ് കുറുപ്പ്

ഫോമാ 2020 കൺവെൻഷന് ഏറ്റവും അനുയോജ്യം ന്യൂയോർക്ക് : ഗോപിനാഥ് കുറുപ്പ്

ഷോളി കുമ്പിളുവേലി

ന്യൂയോർക്ക്:ഷിക്കോഗോ കൺവെൻഷൻ നൽകുന്ന മുന്നേറ്റത്തിന്റെ സന്ദേശം നിലനിർത്താനും ഫോമയെ വളർച്ചയുടെ പാതയിൽ കൂടുതൽ മുന്നോട്ടു നയിക്കാനും 2020 കൺവൻഷൻ ന്യൂയോർക്ക് നഗരത്തിൽ നടത്തുന്നതായിരിക്കും ഉചിതമെന്ന് ഫോമയുടെ ആരംഭത്തിൽ ഭരണഘടനാ അംഗവും അഡൈ്വസറി ബോർഡ് മുൻ വൈസ് ചെയർമാനും നിലവിൽ എംപയർ റീജണിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഗോപിനാഥ് കുറുപ്പ് പറഞ്ഞു.

വാഷിങ്ടൻ മുതൽ ബോസ്റ്റൻ വരെയുള്ള സ്റ്റേറ്റുകളിലായി ഏതാണ്ട് 35 അംഗ സംഘടനകൾ ഫോമക്കുണ്ട്. മൊത്തം അംഗ സംഘടനകളുടെ പകുതി വരും ഇത്. ഈ സ്റ്റേറ്റുകളിൽ നിന്നുള്ളവർക്ക് ഡ്രൈവ് ചെയ്ത് ന്യൂയോർക്കിൽ എത്താൻ സാധിക്കും.

വാഹനം ഓടിച്ചു വരുവാൻ സാധിക്കുന്നതുകൊണ്ട് മഹാഭൂരിപക്ഷവും കുടുംബവുമായി ട്ടായിരിക്കും കൺവെൻഷന് എത്തുക. ധാരാളം കുടുംബങ്ങൾ പങ്കെടുക്കുമ്പോൾ കുട്ടികളുടേയും യുവജനങ്ങളുടെ കൂടുതൽ പങ്കാളിത്വം ഫോമാ കൺവൻഷനിൽ ഉണ്ടാകും. രണ്ടാം തലമുറയെ ഫോമയുമായി കൂടുതൽ അടുപ്പിക്കുന്നതിനും ഇത് ഉപകരിക്കുമെന്ന് ഗോപിനാഥ് കുറുപ്പ് വ്യക്തമാക്കി.

അതുപോലെ ഫോമയുടെ തുടക്കത്തിൽ സംഘടന കെട്ടിപ്പടുക്കാനും വളർത്താനും ഒത്തിരി ത്യാഗങ്ങൾ സഹിച്ച ജോൺ സി. വർഗീസിനെ (സലിം) പോലുള്ള പരിചയ സമ്പന്നനായ വ്യക്തി പ്രസിഡന്റായി വരേണ്ടത് ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരുടേയും ആഗ്രഹമാണ്. പ്രസിഡന്റിനോട് ചേർന്ന് പ്രവർത്തിക്കുവാൻ ഷിനു ജോസഫിനെപ്പോലെ അർപ്പണ ബോധവും കാര്യക്ഷമതയുമുള്ള ചെറുപ്പക്കാരും ഫോമയുടെ തലപ്പത്തേക്ക് കടന്നു വരേണ്ടത് ആവശ്യമാണെന്ന് റോക്ക് ലാന്റ് മലയാളി അസോസിയേഷന്റേയും ഹഡ്‌സൻവാലി മലയാളി അസോസിയേഷന്റേയും മുൻ പ്രസിഡന്റ് കൂടിയായ ഗോപിനാഥ് കുറുപ്പ് പറഞ്ഞു. ന്യൂയോർക്ക് 2020 ടീമിന്റെ ഭാഗമായി പ്രവർത്തിക്കുവാൻ എംപയർ റീജന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ന്യൂയോർക്ക് കൺവെൻഷന്റെ വിജയത്തിനായി നേതൃനിരയിൽ തന്നെ താൻ ഉണ്ടാകുമെന്നും കുറുപ്പ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP