Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വർഗീസ്

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വർഗീസ്

ജോസഫ് ഇടിക്കുള

ന്യൂ ജേഴ്സി : ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ 2020 - 2022 കാലഘട്ടത്തിലേക്കുള്ള റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈജു വർഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു, നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ അസ്സോസിയേഷനുകളിലൊന്നായ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി യെ പ്രതിനിധീകരിച്ചാണ് ബൈജു വർഗീസ് ഈ സ്ഥാനത്തേക്ക് എത്തുന്നത്, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ഏപ്രിൽ മാസത്തിൽ നടന്ന കമ്മറ്റിയിൽ വച്ച് പ്രസിഡന്റ് ജയൻ ജോസഫ് ആണ് അദ്ദേഹത്തിന്റെ പേര് ഈ സ്ഥാനത്തേക്ക് നിർദേശിച്ചത്, കമ്മറ്റി ആ നിർദ്ദേശം എതിരില്ലാതെ അംഗീകരിക്കുകയായിരുന്നു, കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മികച്ച പ്രവർത്തകരിലൊരാളായ ബൈജുവിന്റെ നേതൃത്വം ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന് ഒരു വലിയ മുതൽക്കൂട്ടാവുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറെ വർഷങ്ങളായി ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്റെയും, കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെയും എല്ലാ പ്രവർത്തനങ്ങളിലും ഒരു നിറസാന്നിധ്യമാണ് ബൈജു വർഗീസ്, കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി കൂടിയായ ബൈജു വർഗീസ് ഷിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഫോമാ കോൺവെൻഷൻ രജിസ്‌ട്രേഷൻ കോർഡിനേറ്റർ ആയി വളരെ പ്രശംസനീയമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. അമേരിക്കയിലുടനീളം നല്ല സുഹൃത്ബന്ധ്ങ്ങൾ കാത്തു സൂക്ഷിക്കുന്ന ശ്രി ബൈജുവിന്റെ പ്രവർത്തനങ്ങൾ ഫോമായ്ക്ക് കരുത്തു പകരും എന്നതിൽ സംശയമില്ല . ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണിയിലെ എല്ലാ അസോസിയേഷൻ നേതാക്കളുടെയും അനുഗ്രഹത്തോടെയാണ് ബൈജു ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവുന്നത്.

മാത്തമാറ്റിക്‌സിൽ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ബൈജു അമേരിക്കയിലെത്തിയത്, ടാറ്റ കൺസൾട്ടൻസി സർവീസിൽ ബിസിനസ് റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ ഷർമിള വർഗീസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP