Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോമ കൺവൻഷൻ കലാം അനുസ്മരണമാകും

ഫോമ കൺവൻഷൻ കലാം അനുസ്മരണമാകും

തിരുവനന്തപുരം∙ നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ (ഫോമ) കേരള കൺവൻഷൻ. എ പി ജെ അബ്ദുൾ കലാം അനുസ്മരണ സമ്മേളനമാക്കി മാറ്റിയതായി പ്രസിഡന്റ് ആനന്ദൻ നിരവേൽ,ജനറൽ സെക്രട്ടറി ഷാജി എഡ്വേർഡ്, ട്രഷറർ ജോയി ആന്റണി എന്നിവർ  പത്ര സ്‌മ്മേളനത്തിൽ അറിയിച്ചു.

ഓഗസ്റ്റ് ഒന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. 

രാജ്യ സഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി, കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, കെ.സി.ജോസഫ്, അടൂർ പ്രകാശ്, എംഎൽഎമാരായ തോമസ് ചാണ്ടി, കെ.മുരളീധരൻ, തോമസ് ഐസക്, വി.ഡി.സതീശൻ, രാജു എബ്രഹാം, മോൻസ് ജോസഫ്, എ.പി അബ്ദുള്ളക്കുട്ടി, കെ.എസ് ശബരിനാഥ്, റോഷി അഗസ്റ്റിൻ, എംപിമാരായ ജോസ് കെ.മാണി, എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ, ആന്റോ ആന്റണി എന്നിവരും ചടങ്ങിനെത്തും.

സിപിഐ നേതാവ് ബിനോയ് വിശ്വം, ഗവൺമെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, തിരുവനന്തപുരം മേയർ ചന്ദ്രിക, കെടിഡിസി ചെയർമാൻ തോമസ് വിജയൻ, കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് ചെയർമാൻ മായിൻ ഹാജി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ, അംബാസഡർ ടി.പി ശ്രീനിവാസൻ പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ മധു, നരേൻ എന്നിവരുടെ സാന്നിധ്യവും ചടങ്ങിനു മാറ്റുകൂട്ടും. പി വിജയൻ ഐപിഎസ്, നടൻ മധു, റോയി ജോൺ മാത്യു, പോൾ കൊട്ടം ചേരിൽ, ശശിധരൻ നായർ, ജോൺ ടൈറ്റസ്, ജേക്കബ് മാത്യു. ഡോ. ജേക്കബ് തോമസ്, കെ ജി തോമസ് കരക്കനേത്ത് എന്നിവരെ ആദരിക്കും

കേരളത്തിന്റെ ആരോഗ്യ ശുചിത്വ പരിപാലനത്തിൽപ്രവാസിയുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ ആരോഗ്യമന്ത്രി വി എസ് ശിവകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പങ്കെടുക്കുന്ന സിംബോസിയം. വേൾഡ് മലയാളി കൗൺസിലും ഫോമയും ചേർന്ന് പ്രവാസിയുടെ സ്വത്ത് സംരക്ഷണം എന്ന വിഷയത്തെക്കുറിച്ചു പ്രമേയം അവതരിപ്പിക്കും. ഡോ: ബീന ഐപിഎസ് , അഡ്വ. ജെസ്സി കുര്യൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.

ഫോമാ എന്ന അമേരിക്കൻ മലയാളി സംഘടനകളുടെ അംബ്രല്ല സംഘടന എന്നും ചാരിറ്റി പ്രവർത്തനങ്ങൾക്കാണു മുൻഗണന നൽകിയിട്ടുള്ളത്. അതോടൊപ്പം അമേരിക്കയിലെ പുതു തലമുറയ്ക്ക് നാടിനെ അടുത്തറിയാനും പഠിക്കുവാനുമായി ഫോമാ വൈസ് പ്രസിഡന്റ് വിൻസൻ പാലത്തിങ്കലിന്റെ നേതൃത്വത്തിൽ സമ്മർ ടു കേരള എന്ന പദ്ധതിയുടെ പ്രാരംഭ ബാച്ചിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടത്തും. കൺവൻഷനിൽ ഫോമായുടെ  പ്രമുഖ നേതാക്കളും പങ്കെടുക്കും.  

അമേരിക്കയിലെ മലയാളി സംഘടനകൾ അതുവരെ ചെയ്തിട്ടുള്ളതിൽ വച്ചേറ്റവും വലിയ ചാരിറ്റി പ്രവർത്തനത്തിന് കൺവൻഷൻ സാക്ഷ്യം വഹിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. തിരുവനന്തപുരം ക്യാൻസർ സെന്ററിന് കുട്ടികളുടെ ഔട്ട്  പേഷ്യന്റ് ബിൽഡിങ് നിർമ്മിച്ചു നൽകുന്നതാണിത്. 65 ലക്ഷമാണ് ഫോമ നൽകുക. ഇതിന്റെ ആദ്യ ഗഡുവിന്റെ ചെക്ക് കൺവൻഷനിൽ വച്ച് കൈമാറും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP