Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോൺ ഇമിഗ്രേഷൻ വിഷയങ്ങളിൽ ഫോമാ ലൈഫ് ഇന്ന് ശനിയാഴ്ച വെബിനാർ സംഘടിപ്പിക്കുന്നു

നോൺ ഇമിഗ്രേഷൻ വിഷയങ്ങളിൽ ഫോമാ ലൈഫ് ഇന്ന് ശനിയാഴ്ച വെബിനാർ സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

നോൺ ഇമിഗ്രേന്റ് വിസക്കാരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ഫോമയുടെ സബ്കമ്മിറ്റി ആയ ഫോമാ ലൈഫ് ഇമിഗ്രേഷൻ വിഷയങ്ങളെ സംബന്ധിച്ച് ഒരു സെമിനാർ ഇന്ന് ശനിയാഴ്ച സംഘടിപ്പിക്കുന്നു. അമേരിക്കയിലെ നിരവധി കമ്പനികളിൽ ജോലി ചെയ്യുകയും ഇവിടുത്തെ മുഖ്യധാരാ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ നിരവധി സംഭാവനകൾ നൽകുകയും ചെയ്യുന്ന ഒരു വിഭാഗം ആൾക്കാരാണ് നോൺ ഇമിഗ്രേന്റ് വിസയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ. ഇത്തരം വിസയിൽ ജോലി ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യക്കാർ അനുഭവിക്കുന്ന പ്രശ്‌നങ്ങങൾ മറ്റ് ഇതര സംഘടനകളുമായി ചേർന്നുു കൊണ്ട് അനുകൂലമായ നടപടികൾ അമേരിക്കയിലെ ഭരണ കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു കമ്മിറ്റി ആവിഷ്‌കരിച്ചത്.

ഇതുവരെ നിരവധി പ്രവർത്തനങ്ങങൾ ചെയ്തിട്ടുള്ള ഈ കമ്മറ്റി ഇപ്പോൾ കൊറോണ വ്യാപനം മൂലം കഷ്ടതകൾ അനുഭവിക്കുന്ന നോൺ ഇമിഗ്രേന്റ് വിസയിൽ ജോലി ജോലി ചെയ്യുന്നവർക്ക് വേണ്ടിയാണ് ഈ മീറ്റിങ് സംഘടിപ്പിക്കുന്നത്. അമേരിക്കയിലെ പ്രമുഖ ഇമിഗ്രേഷൻ അറ്റോർണി ആയ സ്റ്റെഫാനി സ്‌കാർബോറോ ആണ് ഈ മീറ്റിങ്ങിൽ പങ്കെടുത്ത് സംശയങ്ങൾക്ക് മറുപടി നൽകുന്നത്. ഫോമ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോടൊപ്പം ലൈഫ് കമ്മിറ്റി അംഗങ്ങളും മീറ്റിങ്ങിന് ചുക്കാൻ പിടിക്കുകയും വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP